അശ്ലീലതയും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണം, ഒ.ടി.ടി കണ്ടന്റുകള്‍ക്ക് സെന്‍സറിംഗ് വേണം: സല്‍മാന്‍ ഖാന്‍

ഒ.ടി.ടിയില്‍ എത്തുന്ന കണ്ടന്റുകള്‍ക്കും സെന്‍സര്‍ഷിപ് വേണമെന്ന് സല്‍മാന്‍ ഖാന്‍. തിയേറ്ററിലെത്തുന്ന സിനിമകള്‍ സമ്പൂര്‍ണ പരാജയങ്ങളായ മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം ഒ.ടി.ടിയില്‍ എത്തുന്ന വെബ് സീരിസുകളില്‍ അഭിനയിക്കുന്നുണ്ട്.

ഒ.ടി.ടി കണ്ടന്റുകളിലെ അശ്ലീലത ഒഴിവാക്കാന്‍ സെന്‍സര്‍ഷിപ് വേണമെന്നാണ് സല്‍മാന്‍ പറയുന്നത്. ”ഇത് ആദ്യം ആരംഭിച്ചത് രാം ഗോപാല്‍ വര്‍മ്മയാണെന്ന് തോന്നുന്നു. ആളുകള്‍ ഇത് കാണാന്‍ തുടങ്ങി. എന്നാല്‍ അത്തരം കണ്ടന്റുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.”

”1989 മുതല്‍ ഞാനിവിടെയുണ്ട്, അത്തരത്തിലുള്ള ഒരു കണ്ടന്റും ഞാന്‍ ചെയ്തിട്ടില്ല. ഒ.ടി.ടിയില്‍ വരുന്ന അശ്ലീലത, നഗ്നത, അധിക്ഷേപ വാക്കുകള്‍ എല്ലാം അവസാനിപ്പിക്കാനായി ഒ.ടി.ടി കണ്ടുകള്‍ക്കും സെന്‍സഷിപ് ഏര്‍പ്പെടുത്തണം.”

”ഒ.ടി.ടി കണ്ടന്റുകള്‍ ഫോണില്‍ ലഭിക്കുന്നതാണ്, അതുകൊണ്ട് തന്നെ അവ പരിശോധനയ്ക്ക് വിധേയമാക്കണം. 15-16 വയസുള്ള കുട്ടികള്‍ ഇത്തരത്തിലുള്ള കണ്ടന്റുകള്‍ കണ്ടാല്‍ ഇഷ്ടപ്പെടുമോ” എന്നാണ് സല്‍മാന്‍ ഖാന്‍ മാധ്യമങ്ങളോട് ചോദിക്കുന്നത്.

അതേസമയം, ‘കിസി കി ഭായ് കിസി ജാന്‍’ എന്ന ചിത്രമാണ് സല്‍മാന്‍ ഖാന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21ന് ആണ് തിയേറ്ററുകളില്‍ എത്തുക. പൂജ ഹെഗ്‌ഡേ, പലക് തിവാരി, ജഗപതി ബാബു, ഭൂമിക ചാവ്‌ല, ഷെഹ്നാസ് ഗില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുക.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം