ഒ.ടി.ടിയില്‍ എത്തുന്ന കണ്ടന്റുകള്‍ക്കും സെന്‍സര്‍ഷിപ് വേണമെന്ന് സല്മാന് ഖാന്. തിയേറ്ററിലെത്തുന്ന സിനിമകള്‍ സമ്പൂര്‍ണ പരാജയങ്ങളായ മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം ഒ.ടി.ടിയില്‍ എത്തുന്ന വെബ് സീരിസുകളില്‍ അഭിനയിക്കുന്നുണ്ട്.
ഒ.ടി.ടി കണ്ടന്റുകളിലെ അശ്ലീലത ഒഴിവാക്കാന്‍ സെന്‍സര്‍ഷിപ് വേണമെന്നാണ് സല്മാന് പറയുന്നത്. ”ഇത് ആദ്യം ആരംഭിച്ചത് രാം ഗോപാല്‍ വര്‍മ്മയാണെന്ന് തോന്നുന്നു. ആളുകള്‍ ഇത് കാണാന്‍ തുടങ്ങി. എന്നാല്‍ അത്തരം കണ്ടന്റുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.”
”1989 മുതല്‍ ഞാനിവിടെയുണ്ട്, അത്തരത്തിലുള്ള ഒരു കണ്ടന്റും ഞാന്‍ ചെയ്തിട്ടില്ല. ഒ.ടി.ടിയില്‍ വരുന്ന അശ്ലീലത, നഗ്നത, അധിക്ഷേപ വാക്കുകള്‍ എല്ലാം അവസാനിപ്പിക്കാനായി ഒ.ടി.ടി കണ്ടുകള്ക്കും സെന്സഷിപ് ഏര്‍പ്പെടുത്തണം.”
”ഒ.ടി.ടി കണ്ടന്റുകള്‍ ഫോണില്‍ ലഭിക്കുന്നതാണ്, അതുകൊണ്ട് തന്നെ അവ പരിശോധനയ്ക്ക് വിധേയമാക്കണം. 15-16 വയസുള്ള കുട്ടികള്‍ ഇത്തരത്തിലുള്ള കണ്ടന്റുകള്‍ കണ്ടാല്‍ ഇഷ്ടപ്പെടുമോ” എന്നാണ് സല്മാന് ഖാന് മാധ്യമങ്ങളോട് ചോദിക്കുന്നത്.
Read more
അതേസമയം, ‘കിസി കി ഭായ് കിസി ജാന്‍’ എന്ന ചിത്രമാണ് സല്മാന് ഖാന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21ന് ആണ് തിയേറ്ററുകളില്‍ എത്തുക. പൂജ ഹെഗ്ഡേ, പലക് തിവാരി, ജഗപതി ബാബു, ഭൂമിക ചാവ്ല, ഷെഹ്നാസ് ഗില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുക.