എന്റെ നിയന്ത്രണം വിട്ടപ്പോള്‍ അവരെ ഒരുപാട് തല്ലി.. വാളുകളും ഹോക്കി സ്റ്റിക്കുകളുമൊക്കെ ഞാൻ കാറില്‍ സൂക്ഷിക്കാറുണ്ട്: സണ്ണി ഡിയോള്‍

കോളേജ് കാലത്ത് താന്‍ പല സംഘര്‍ഷങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടായിരുന്നു എന്ന സണ്ണി ഡിയോളിന്റെ വാക്കുകള്‍ വൈറലാകുന്നു. അന്ന് തന്റെ കാറുകളില്‍ വാളുകളും ലോഹദണ്ഡുകളും ഉണ്ടാകുമായിരുന്നു എന്നാണ് സണ്ണി ഡിയോള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

വാളുകളും ലോഹ ദണ്ഡുകളും കാറില്‍ താന്‍ സൂക്ഷിക്കുമായിരുന്നു. ഹോക്കി സ്റ്റിക്കുകളുണ്ടാകും. അച്ഛനില്‍ നിന്ന് ഇതൊക്കെ മറച്ചുവയ്ക്കും. മറ്റുള്ളവരെ പ്രകോപ്പിക്കാറുണ്ടായിരുന്നു. വഴക്കുകളില്‍ പലയിടത്തും ഞാന്‍ പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഇന്ത്യാ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം കാണുകയായിരുന്നു.

ഞാന്‍ പ്രശസ്ത നടന്‍ ധര്‍മേന്ദ്രയുടെ മകനാണെന്ന് ചിലര്‍ മനസിലാക്കി. എന്നെ റാഗ് ചെയ്യാന്‍ തുടങ്ങി. അവര്‍ എന്റെ നേരെ സിഗരറ്റ് കുറ്റികള്‍ എറിഞ്ഞു. എന്റെ നിയന്ത്രണം വിട്ടു. ഞാന്‍ ഒരു സര്‍ദാറാണ്. ഞാന്‍ ആരെയൊക്കെയെ ഒരുപാട് തല്ലി. അവര്‍ ആരാണെന്ന് എനിക്ക് അറിയുമായിരുന്നില്ല.

Read more

എന്നാല്‍ ഇന്നത്തെ കാലം വ്യത്യസ്തമാണ് എന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്. അതേസമയം, സണ്ണിയുടെ ‘ഗദര്‍ 2’ ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടിയിരിക്കുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ചിത്രം 691.08 കോടി കളക്ഷന്‍ ആണ് ചിത്രം നേടിയത്. ഒക്ടോബര്‍ 6ന് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.