എല്ലാ ഇരകളെയും തുല്യരായി കാണുക, ഇത് പുരുഷപീഡനം; ആലിയ ഭട്ടിന് എതിരെ സോഷ്യല്‍ മീഡിയ, ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഡാര്‍ലിംഗ്‌സ്’ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആലിയക്കെതിരെ വലിയ തോതിലുള്ള ബഹിഷ്‌കരണ ക്യാംപെയ്‌നാണ് ആരംഭിച്ചിരിക്കുന്നത്. സിനിമയിലൂടെ ആലിയ പുരുഷന്മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നതാണ് വ്യാപകമായി ഉയരുന്ന ആരോപണം.

.ട്രെയ്ലറില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്ന വിജയ് വര്‍മ്മയെ ഉപദ്രവിക്കുന്ന രംഗങ്ങളുണ്ട്. ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യവുമായി നിരവധിപ്പേര്‍ രംഗത്തെത്തി.

‘ലിംഗഭേദമില്ലാതെ എല്ലാ ഇരകളെയും തുല്യരായി കാണുക’, ‘പുരുഷ പീഡനം ആഘോഷിക്കുന്ന ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കുക’ എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍. ഹോളിവുഡ് താരം ആംബര്‍ ഹേഡുമായി നടിയെ പലരും താരതമ്യം ചെയ്യുന്നുമുണ്ട്.

Read more

ഡാര്‍ക്ക് കോമഡി വിഭാഗത്തിലുള്ള ‘ഡാര്‍ലിംഗ്‌സ്’ ഓഗസ്റ്റ് 5ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. അഭിനയത്തിന് പുറമെ ആലിയയുടെ നിര്‍മ്മാതാവായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഡാര്‍ലിംഗ്‌സ്.