ഹലോവീന്‍ പാര്‍ട്ടിക്കായി ഉര്‍ഫിയുടെ 'ഭൂല്‍ ഭുലയ്യ' തീം പരീക്ഷണം; പിന്നാലെ വധഭീഷണി!

ഉര്‍ഫി ജാവേദിന് വീണ്ടും വധഭീഷണി. തനിക്ക് ഇമെയില്‍ ആയി വധഭീഷണി ലഭിച്ച വിവരം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഉര്‍ഫി പങ്കുവച്ചിരിക്കുന്നത്. നിഖില്‍ ഗോസ്വാമി എന്ന അക്കൗണ്ടില്‍ നിന്നും വന്ന മെയിലിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഉര്‍ഫി ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ഭൂല്‍ ഭുലയ്യ’ ചിത്രത്തില്‍ രാജ്പാല്‍ യാദവിന്റെ കഥാപാത്രമായ ഛോട്ടാ പണ്ഡിറ്റിനെ അനുകരിച്ച് ആയിരുന്നു ഉര്‍ഫിയുടെ പുതിയ ഫാഷന്‍ പരീക്ഷണം. ഹലോവീന്‍ പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു ഉര്‍ഫിയുടെ ഈ പരീക്ഷണം. എന്നാല്‍ മതവികാരം വ്രണപ്പെടുത്തി എന്ന വിമര്‍ശനങ്ങളാണ് ഇതിന് ലഭിച്ചത്.

View this post on Instagram

A post shared by Uorfi (@urf7i)

പിന്നാലെ വധഭീഷണി നിറഞ്ഞ മെയിലുകളും എത്തുകയായിരുന്നു. ”ഈ രാജ്യത്തുള്ളവര്‍ എന്നെ ഞെട്ടിക്കുന്നു. ഒരു സിനിമയിലെ കഥാപാത്രത്തെ റീക്രിയേറ്റ് ചെയ്തതിനെ തുടര്‍ന്ന് എനിക്ക് വധഭീഷണി ലഭിച്ചു” എന്നാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഉര്‍ഫി കുറിച്ചത്.

ഛോട്ടെ പണ്ഡിറ്റ് ആകാന്‍ മഞ്ഞ ധോത്തിയും ചുവപ്പ് കളര്‍ വസ്ത്രവും ധരിച്ച് മുഖം മുഴുവന്‍ ചുവന്ന പെയിന്റും അടിച്ചാണ് ഉര്‍ഫി എത്തിയത്. ഈ ലുക്കിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്. ”നീ അപ്‌ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്‌തേക്ക്, അല്ലെങ്കില്‍ നിന്നെ കൊന്നുകളയാന്‍ അധികം സമയമെടുക്കില്ല” എന്നാണ് ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

മുമ്പും ഉര്‍ഫിക്കെതിരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉര്‍ഫിക്കെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഉര്‍ഫിയുടെ ഫാഷന്‍ ചോയ്‌സുകള്‍ യുവാക്കളെ വഴിതെറ്റിക്കും എന്നാരോപിച്ച് ചേതന്‍ ഭഗത് രംഗത്തെത്തിയത് വിവാദമായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ