പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

പ്രമുഖനായ ഒരു വ്യക്തിയുടെ ഭാര്യയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നുവെന്ന് ബോളിവുഡ് താരം വരുണ്‍ ധവാന്‍. ആരില്‍ നിന്നാണ് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് എടുത്തു പറയാതെയാണ് വരുണ്‍ പ്രതികരിച്ചത്. തന്റെ പുതിയ ചിത്രം ‘ബേബി ജോണി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെയാണ് വരുണ്‍ സംസാരിച്ചത്.

ആ സ്ത്രീ ശക്തനായ ഒരാളുടെ ഭാര്യയായിരുന്നു. അവര്‍ ആരാണെന്ന് എനിക്ക് വെളിപ്പെടുത്താനാകില്ല. പക്ഷെ ശക്തനായ ഒരാളുടെ ഭാര്യയാണെന്ന് മാത്രം പറയാം. ആരോ എന്റെ പേരില്‍ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്റെ കുടുംബത്തെ കുറിച്ച് എല്ലാം അറിയാമായിരുന്നു. ഞാന്‍ അവര്‍ക്കായി എന്റെ കുടുംബത്തെ പോലും ഉപേക്ഷിക്കുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്.

ഒരു ദിവസം ഒരാളുമായി അവര്‍ എന്റെ വീട്ടിലേക്ക് കയറിവന്നു. ഞാന്‍ പൊലീസിനെ വിളിച്ചു. വനിതാ പൊലീസൊക്കെ എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. ഒരു പുരുഷനായ എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ എന്തൊക്കെ നേരിടുന്നുണ്ടാകും എന്നാണ് വരുണ്‍ ധവാന്‍ പറയുന്നത്.

അതേസമയം, വിജയ് ചിത്രം ‘തെരി’യുടെ റീമേക്ക് ആയാണ് ബേബി ജോണ്‍ വരുന്നത്. കീര്‍ത്തി സുരേഷ്, വാമിഖ ഖബ്ബി, സന്യ മല്‍ഹോത്ര, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ