ഹോട്ടല്‍ ജീവനക്കാരന്റെ പിറന്നാളിന് ആവേശത്തോടെ പാട്ടു പാടി തൈമൂര്‍, ഒപ്പം സെയ്ഫും കരീനയും; വീഡിയോ

സെയ്ഫ് അലിഖാന്‍- കരീന കപൂര്‍ ദമ്പതിമാരുടെ മകന്‍ തൈമൂര്‍ സോഷ്യല്‍ മീഡിയയുടെ പ്രിയ താരമാണ്. തൈമൂറിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വൈറലാകാറുണ്ട്. ഒരു രസകരമായ പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പിറന്നാള്‍ കേക്ക് മുറിക്കുന്ന ഹോട്ടല്‍ ജീവനക്കാരന് വേണ്ടി ആവേശത്തോടെ “ഹാപ്പി ബര്‍ത്ത് ഡേ” പാടുന്ന തൈമൂര്‍ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സെയ്ഫും കരീനയും തൈമൂറും ചേര്‍ന്നാണ് ഗാനം പാടിക്കൊണ്ടിരിക്കുന്നത്. നന്നായി പാടൂ എന്ന് തൈമൂറിനോട് പറയുന്ന സെയ്ഫിനെയും വീഡിയോയില്‍ കാണാം.

ധര്‍മ്മശാലയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സെയ്ഫ് അലിഖാനും കരീനയും തൈമൂറും. ധര്‍മ്മശാലയില്‍ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരന്റെ പിറന്നാളാണ് സെയ്ഫ് അലി ഖാനും കുടുംബവും ആഘോഷമാക്കിയത്. ഭൂത് പൊലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് സെയ്ഫ് കുടുംബത്തോടൊപ്പം ധര്‍മ്മശാലയില്‍ എത്തിയത്.

അര്‍ജുന്‍ കപൂറും സെയ്ഫും വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് കരീനയും നടി മലൈക അറോറയും ധര്‍മ്മശാലയില്‍ എത്തിയത്. നടി യാമി ഗൗതവും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ് ഭൂത് പൊലീസില്‍ വേഷമിടുന്നത്.

Latest Stories

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍