സെയ്ഫ് അലിഖാന്- കരീന കപൂര്‍ ദമ്പതിമാരുടെ മകന് തൈമൂര്‍ സോഷ്യല്‍ മീഡിയയുടെ പ്രിയ താരമാണ്. തൈമൂറിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വൈറലാകാറുണ്ട്. ഒരു രസകരമായ പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പിറന്നാള്‍ കേക്ക് മുറിക്കുന്ന ഹോട്ടല്‍ ജീവനക്കാരന് വേണ്ടി ആവേശത്തോടെ “ഹാപ്പി ബര്‍ത്ത് ഡേ” പാടുന്ന തൈമൂര്‍ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സെയ്ഫും കരീനയും തൈമൂറും ചേര്‍ന്നാണ് ഗാനം പാടിക്കൊണ്ടിരിക്കുന്നത്. നന്നായി പാടൂ എന്ന് തൈമൂറിനോട് പറയുന്ന സെയ്ഫിനെയും വീഡിയോയില്‍ കാണാം.
View this post on Instagram
ധര്‍മ്മശാലയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സെയ്ഫ് അലിഖാനും കരീനയും തൈമൂറും. ധര്‍മ്മശാലയില്‍ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരന്റെ പിറന്നാളാണ് സെയ്ഫ് അലി ഖാനും കുടുംബവും ആഘോഷമാക്കിയത്. ഭൂത് പൊലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് സെയ്ഫ് കുടുംബത്തോടൊപ്പം ധര്‍മ്മശാലയില്‍ എത്തിയത്.
Read more
അര്ജുന് കപൂറും സെയ്ഫും വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് കരീനയും നടി മലൈക അറോറയും ധര്‍മ്മശാലയില്‍ എത്തിയത്. നടി യാമി ഗൗതവും ജാക്വിലിന് ഫെര്‍ണാണ്ടസുമാണ് ഭൂത് പൊലീസില്‍ വേഷമിടുന്നത്.