ആളുകളുടെ സെക്‌സ് ലൈഫ് മാത്രം ചര്‍ച്ച ചെയ്യുന്ന ഷോ; കരണ്‍ ജോഹറിന്റെ പരിപാടിക്കെതിരെ വിവേക് അഗ്നിഹോത്രി

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരണ്‍’ ഷോ ആളുകളുടെ സെക്‌സ് ലൈഫ് മാത്രം ചര്‍ച്ച ചെയ്യുന്ന ഷോയാണെന്ന് ‘കാശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്‌നിഗോത്രി. താന്‍ ഒരിക്കലും ഈ ടോക് ഷോയില്‍ പങ്കെടുക്കില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

ആളുകളുടെ സെക്‌സ് ലൈഫ് മാത്രം ചര്‍ച്ച ചെയ്യുന്ന ഷോയില്‍ താന്‍ ഒരിക്കലും പങ്കെടുക്കില്ല. തന്റെ ജീവിതം ലൈംഗീകതയില്‍ മാത്രം ചുറ്റിപ്പറ്റിയുള്ളതല്ല. ഇപ്പോള്‍ മധ്യവയസിനേക്കാള്‍ കൂടുതലാണ് പ്രായം. രണ്ട് കുട്ടികള്‍ ഉണ്ട്. സെക്‌സ് തന്റെ ജീവിതത്തിന്റെ പ്രധാന പ്രശ്‌നമല്ല.

ടോക്ക് ഷോയില്‍ പോയിരിക്കുന്നത് വിചിത്രമായി തോന്നും. ആര്‍ക്കും റിലേറ്റബിള്‍ അല്ല ഷോ, കരണ്‍ തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കായി മാത്രം നടത്തുന്ന പരിപാടിയാണ് അത് എന്നാണ് വിവേക് അഗ്‌നിഗോത്രി ബ്രൂട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

കാശ്മീര്‍ ഫയല്‍സിന്റെ വന്‍ വിജയത്തിന് പിന്നാലെ ‘ഡല്‍ഹി ഫയല്‍സ്’ എന്ന ചിത്രമാണ് സംവിധായകന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 11ന് റിലീസ് ചെയ്ത ചിത്രം 219 കോടിയാണ് നേടിയത്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.