'എനിക്ക് ഷാരൂഖിന്റെ മടിയില്‍ ഇരിക്കണ്ട, ഐശ്വര്യയുടെ മടിയില്‍ ഇരിക്കണം..'; 'ദേവ്ദാസ്' സെറ്റിലെ ഓര്‍മ്മകളുമായി ഷര്‍മിന്‍

‘ഹീരാമണ്ഡി’ സീരിസിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ഷര്‍മിന്‍ സേഗല്‍. സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമകളില്‍ അസിസ്റ്റന്റ് ആയി എത്തിയ ഷര്‍മിന്‍ സംവിധായകന്റെ സഹോദരീ പുത്രിയാണ്. ചെറുപ്പത്തില്‍ അമ്മാവന്‍ ബന്‍സാലിയുടെ സെറ്റുകളില്‍ പോയിരുന്നതിനെ കുറിച്ച് ഷര്‍മിന്‍ അഭിമുഖങ്ങളില്‍ തുറന്നു പറയാറുണ്ട്.

സഞ്ജയ് ലീല ബന്‍സാലിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായ ‘ദേവ്ദാസി’ന്റെ സെറ്റില്‍ പോയതിനെ കുറിച്ച് ഷര്‍മിന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”എനിക്ക് നാല് വയസുള്ളപ്പോഴാണ് ദേവ്ദാസിന്റെ സെറ്റില്‍ എത്തുന്നത്. ഞാന്‍ അവിടെയെല്ലാം ചുറ്റി നടക്കും. അന്ന് ഐശ്വര്യ റായ്‌യുടെ മടിയില്‍ ഇരിക്കാനാണ് എനിക്ക് ഇഷ്ടം.”

”മാമ മാമ പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് ഞാന്‍ അഭ്യര്‍ത്ഥിക്കും. എനിക്ക് ഷാരൂഖിന്റെ മടിയില്‍ ഇരിക്കണ്ട, ഐശ്വര്യയുടെ മടിയില്‍ ഇരിക്കാനാണ് ആഗ്രഹം എന്ന് പറയും” എന്നാണ് ഷര്‍മിന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ മലാല്‍ എന്ന ചിത്രത്തിലൂടെയാണ് ഷര്‍മിന്‍ നടിയായി അരങ്ങേറ്റം കുറിക്കുന്നത്. മേരി കോം, ബജിറാവു മസ്താനി എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ഷര്‍മിന്‍ മലാല്‍, അതിഥി ഭൂതോ ഭവ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

റിഹാനയേക്കാള്‍ 9 കോടി കൂടുതല്‍ വാങ്ങി ജസ്റ്റിന്‍ ബീബര്‍! താരം ഏറ്റവുമധികം പണം വാങ്ങിയ അംബാനി പരിപാടി, കണക്ക് പുറത്ത്

അമരാവതി സെന്‍ട്രല്‍ ജയിലില്‍ ബോംബ് സ്‌ഫോടനം; തടവുകാര്‍ സുരക്ഷിതര്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

എന്റെ പിന്നിൽ നിൽക്കുന്നവൻ എന്നെക്കാൾ ശക്തൻ, അവന്റെ പേര് ഉച്ചത്തിൽ വിളിക്കുക; സൂര്യകുമാറിന്റെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

'അടിച്ചാല്‍ തിരിച്ചടിക്കും', അക്രമികളുടെ വീട്ടുകാര്‍ ഇരുട്ടില്‍ തന്നെ; നഷ്ടപരിഹാരം നല്‍കാതെ പിന്നോട്ടില്ലെന്ന് കെഎസ്ഇബി

'അഴകിയ ലൈല'യ്ക്ക് പിന്നാലെ വിവാദം; എന്റെ ഗാനം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞില്ല, സംഭവം വിഷമിപ്പിച്ചു..; ആരോപണവുമായി സംഗീത സംവിധായകന്‍ സിര്‍പ്പി

ഹാര്‍ദിക്കും ബുംറയും ഒന്നും വേണ്ട!, രോഹിത്തിനുപകരം യുവതാരത്തെ നായകനായി നിര്‍ദ്ദേശിച്ച് സെവാഗ്

കിട്ടി കിട്ടി, ജഡേജയ്ക്ക് ഒരു ഒന്നൊന്നര പകരക്കാരൻ റെഡി ആക്കി ഇന്ത്യ; ഇനി അവന്റെ കാലം

നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം; ബയോമെട്രിക്സ് പുതുക്കിയില്ലെങ്കില്‍ അസാധുവാകും; പുതിയ നിബന്ധനകള്‍ പുറത്തിറക്കി

പിഎസ്‌സി അംഗത്വം 60 ലക്ഷത്തിന്; കോഴ വിവാദത്തില്‍ സിപിഎം

നിര്‍മിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാന്‍ കഴിയണം; കുട്ടികള്‍ക്ക് രസകരമായ പഠനത്തിനുള്ള അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി