'നെപ്പോട്ടിസം ആണെങ്കിൽ ഞാനിപ്പോൾ എത്ര പടം ചെയ്തേനെ, ഇതുവരെ എനിക്ക് ഒരു അവാർഡ് പോലും കിട്ടിയിട്ടില്ല'; അഹാന കൃഷ്ണ

മലയാളത്തിലെ യുവ നടിമാർക്കിടയിലെ ശ്രദ്ധേയതാരമാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട നയികമാരിൽ ഒരാളായി മാറിയത്. കരിയറിൽ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇടയ്ക്ക് അഹാനയുടെ സിനിമയിലേക്കുള്ള വരവ് നെപ്പോട്ടിസത്തിന്റെ ഭാഗമാണെന്ന് വിമർശനം ഇടയ്ക്ക് ഉയർന്നിരുന്നു. എന്നാൽ അതിനോടൊക്കെ പ്രതികരിക്കുകയാണ് അഹാന ഇപ്പോൾ.

തന്റെ പുതിയ വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അഹാന അത്തരം വിമർശനങ്ങളോട് പ്രതികരിച്ചത്. ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലേക്ക് താൻ എവിടെ നിന്നല്ലാതെ എത്തിയതാണെന്നാണ് അഹാന പറയുന്നത്. രാജീവ് രവി തന്റെ അച്ഛന്റെ സുഹൃത്തോ ആരുമല്ല. അവർ അല്ലാതെ തേടിവരുകയായിരുന്നു എന്നാണ് അഹാന പറഞ്ഞത്. രാജീവ് രവി ഗീതു മോഹൻദാസിന്റെ ഭർത്താവ് ആണ് എന്നതിനപ്പുറം മറ്റൊന്നും തനിക്ക് അറിയില്ലായിരുന്നു.

അദ്ദേഹം അച്ഛന്റെ കൂട്ടുകാരനോ അച്ഛൻ പോയി ചോദിക്കുകയോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. എങ്ങനെയാണ് തന്നെ ആ സിനിമയിലേക്ക് വിളിച്ചു എന്ന് തനിക്ക് അറിയില്ലായിരുന്നു. ഞാൻ അത് മനസിലാക്കുന്നത് വലിയ റോൾ ഒന്നും അല്ലാത്തതിനാൽ അവർ തിരുവനന്തപുരത്ത് തന്നെയുളള താരങ്ങളുടെ ആരുടെയെങ്കിലും മക്കളെ തേടി അങ്ങനെ വന്നതാകും എന്നാണ്. തന്റെ വീടിന്റെ തൊട്ട് അപ്പുറത്തായിരുന്നു ഷൂട്ട്. രാവിലെ സ്‌കൂളിൽ പോകും പോലെയാണ് ഷൂട്ടിന് പോയികൊണ്ടിരുന്നതെന്നു’ അഹാന പറഞ്ഞു.

‘അങ്ങനെ സ്റ്റീവ് ലോപസിലേക്ക് വിളിച്ചു. എന്നാൽ അച്ഛനും എല്ലാവരും നിർബന്ധിച്ചു. അച്ഛനെ സംബന്ധിച്ച് അച്ഛൻ ഇപ്പോഴും അവസരം ചോദിച്ച് നടക്കുമ്പോൾ ഇത്രയും വലിയ ഒരാൾ തന്നെ വീട്ടിൽ ഒക്കെ വന്നു വിളിക്കുന്നു എന്നതായിരുന്നു മനസ്സിൽ. രാജീവ് രവി സാർ വീട്ടിൽ വന്നതൊന്നും തനിക്ക് വിശ്വസിക്കാൻ കൂടി പറ്റുന്നില്ലെന്നാണ് അഹാന പറയുന്നത്. അന്ന് എല്ലാവരും നിർബന്ധിച്ചിട്ടാണ് തന്റെ ആദ്യ സിനിമ സംഭവിക്കുന്നത്. എല്ലാവരും തന്നെ നെപ്പോട്ടിസം എന്നൊക്കെ വിളിക്കാറുണ്ട്. അവർ തന്റെ കുടുംബ സുഹൃത്തുക്കൾ ഒന്നുമല്ല.

Read more

അത്രയും പവർ ഉണ്ടായിരുന്നെങ്കിൽ ഈ എട്ട് വർഷത്തിനുളളിൽ താൻ എത്ര പടം ചെയ്തേനെ. എനിക്ക് ഒരു അവാർഡ് പോലും കിട്ടിയിട്ടില്ല. എന്നെ ആരും നോമിനേറ്റ് പോലും ചെയ്തിട്ടില്ല.’ ആരാണ് സ്റ്റാർ കിഡ്, സ്റ്റാർസിന്റെ പിള്ളേർ അല്ലേ സ്റ്റാർ കിഡ്. അച്ഛൻ സിനിമ നടനായത് സഹായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, അവർ ഇന്ന നടന്റെ മോളെ വിളിക്കാം എന്ന് കരുതിയിട്ടുണ്ടാകും. പക്ഷെ അത് ആ സിനിമയോടെ കഴിഞ്ഞു. പിന്നെ ഒരിക്കലും അങ്ങനെ ഒരു അഡ്വാൻറ്റേജ് ഉണ്ടായിട്ടില്ല. സ്റ്റീവ് ലോപ്പസിന് ശേഷമാണ് തനിക്ക് അഭിനയത്തോട് കൂടുതൽ താൽപര്യം വന്നതെന്നും അഹാന കൂട്ടിച്ചർത്തു