ആട് 2 ഫെയ്‌സ്ബുക്കില്‍, മുന്നറിയിപ്പ് നല്‍കി വിജയ് ബാബു

ആട് 2 വിന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്ക് മുന്നറിയിപ്പുമായി നിര്‍മ്മാതാവ് വിജയ് ബാബു. ദൈവം ഈ ഇന്‍ഡസ്ട്രിയെ രക്ഷിക്കട്ടെ എന്നാണ് വിജയ് ബാബു ആദ്യം പറഞ്ഞ്. “ഈ വീഡിയോ ഷെയര്‍ ചെയ്തവരും ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ഒന്നോര്‍ക്കുന്നത് നല്ലതായിരിക്കും, നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും…നിങ്ങളുടെ പേജ് പോയാല്‍ പേടിക്കണ്ട, ഞങ്ങളാണ് അതിന് പിന്നില്‍” – വിജയ് ബാബു പറഞ്ഞു.

നേരത്തെ ആട് 2 വിന്റെ ക്ലിപ്പിംങുകള്‍ ഷെയര്‍ ചെയ്ത രണ്ടായിരത്തോളം ഫെയ്‌സ്ബുക്ക് പേജുകള്‍ ബ്ലോക്കായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വിജയ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള മൂവ് എന്നൊരു ഫെയ്‌സ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് വിജയ് ബാബു ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജയ് മറ്റൊരു കമന്റില്‍ പറയുന്നുണ്ട്.

https://www.facebook.com/vijay.babu.5249/posts/10215155603625732