മമ്മൂക്ക ക്ലോസപ്പിലേ വരൂ, ബാക്കിയുള്ളത് ഡ്യൂപ്പ് ചെയ്യുമെന്നാണ് വിചാരിച്ചത്.. പക്ഷെ: അങ്കിത് മാധവ്

50 ക്ലബ്ബ് എന്ന നേട്ടത്തില്‍ എത്തിയ ‘കണ്ണൂര്‍ സ്‌ക്വാഡ്’ തിയേറ്ററില്‍ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ബ്ലോക്ബസ്റ്ററിലേക്ക് കുതിക്കുമ്പോള്‍ നടന്‍ അങ്കിത് മാധവ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ യുപി പൊലീസ് യോഗേഷ് യാദവ് എന്ന കഥാപാത്രത്തെയാണ് അങ്കിത് അവതരിപ്പിച്ചത്.

കണ്ണൂര്‍ സ്‌ക്വാഡില്‍ ക്ലൈമാക്‌സില്‍ മമ്മൂട്ടി വണ്ടി ചേയ്‌സിംഗ് ചെയ്യുന്നൊരു രംഗമുണ്ട്. ഈ രംഗത്തിനായി ഡ്യൂപ്പ് വരുമെന്ന് താന്‍ പ്രതീക്ഷിച്ചെങ്കിലും മമ്മൂട്ടി തന്നെയാണ് ആ രംഗം ചെയ്തത് എന്നാണ് അങ്കിത് പറയുന്നത്. ”ഞാന്‍ ആദ്യം വിചാരിച്ചത് മമ്മൂക്ക ക്ലോസപ്പിലൊക്കെ വരുള്ളൂ. വലിയ ആളല്ലേ, ബാക്കി എല്ലാം ഡ്യൂപ്പ് ചെയ്യും എന്നൊക്കെ ആണ്.”

”പക്ഷേ ഡ്യൂപ്പല്ല അത് ചെയ്തത്. ക്രിട്ടിക്കലായ ചില സീസുണ്ട്. 360 ഡിഗ്രിയില്‍ തിരിയുന്ന സീനൊക്കെ സാറ് സ്വന്തമായി ചെയ്തതാണ്. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയിട്ടുണ്ട്. ഞങ്ങളൊക്കെ വണ്ടിയില്‍ ഇരിക്കുവാ, ലക്ഷ്വറി കാറൊക്കെ ഒടിക്കുന്ന ആളാണ് സുമോയില്‍ അങ്ങനത്തെ പ്രകടനം കാഴ്ച വച്ചത്.”

”ഉത്തര്‍പ്രദേശില്‍ 10-15 ഡിഗ്രി തണുപ്പാണ്. പക്ഷേ 6-8 ഡിഗ്രി തണുപ്പായെ ഫീല്‍ ചെയ്യുള്ളൂ. നമ്മളൊക്കെ കമ്പിളി പുതപ്പൊക്കെ മൂടിയാണ് അവിടെ ഇരിക്കുന്നത്. ആ ഒരു കാലാവസ്ഥയില്‍, അണ്‍കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ളൊരു വണ്ടിയില്‍ ഡ്രൈവിംഗ് സീക്വന്‍സ് മൊത്തം ചെയ്തു മമ്മൂക്ക.”

”ടീമിനെ മൊത്തം മാനേജ് ചെയ്ത് എല്ലാം വളരെ കൂളായി അദ്ദേഹം ചെയ്തു. അത്ഭുതമാണത്” എന്നാണ് അങ്കിത് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, റോബി വര്‍ഗീസ് രാജു സംവിധാനം ചെയ്ത ചിത്രം 100 കോടി എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി