50 ക്ലബ്ബ് എന്ന നേട്ടത്തില്‍ എത്തിയ ‘കണ്ണൂര്‍ സ്ക്വാഡ്’ തിയേറ്ററില്‍ ഹൗസ്ഫുള് ആയി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ബ്ലോക്ബസ്റ്ററിലേക്ക് കുതിക്കുമ്പോള്‍ നടന് അങ്കിത് മാധവ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ യുപി പൊലീസ് യോഗേഷ് യാദവ് എന്ന കഥാപാത്രത്തെയാണ് അങ്കിത് അവതരിപ്പിച്ചത്.
കണ്ണൂര്‍ സ്ക്വാഡില്‍ ക്ലൈമാക്സില്‍ മമ്മൂട്ടി വണ്ടി ചേയ്സിംഗ് ചെയ്യുന്നൊരു രംഗമുണ്ട്. ഈ രംഗത്തിനായി ഡ്യൂപ്പ് വരുമെന്ന് താന്‍ പ്രതീക്ഷിച്ചെങ്കിലും മമ്മൂട്ടി തന്നെയാണ് ആ രംഗം ചെയ്തത് എന്നാണ് അങ്കിത് പറയുന്നത്. ”ഞാന്‍ ആദ്യം വിചാരിച്ചത് മമ്മൂക്ക ക്ലോസപ്പിലൊക്കെ വരുള്ളൂ. വലിയ ആളല്ലേ, ബാക്കി എല്ലാം ഡ്യൂപ്പ് ചെയ്യും എന്നൊക്കെ ആണ്.”
”പക്ഷേ ഡ്യൂപ്പല്ല അത് ചെയ്തത്. ക്രിട്ടിക്കലായ ചില സീസുണ്ട്. 360 ഡിഗ്രിയില്‍ തിരിയുന്ന സീനൊക്കെ സാറ് സ്വന്തമായി ചെയ്തതാണ്. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയിട്ടുണ്ട്. ഞങ്ങളൊക്കെ വണ്ടിയില്‍ ഇരിക്കുവാ, ലക്ഷ്വറി കാറൊക്കെ ഒടിക്കുന്ന ആളാണ് സുമോയില്‍ അങ്ങനത്തെ പ്രകടനം കാഴ്ച വച്ചത്.”
”ഉത്തര്‍പ്രദേശില്‍ 10-15 ഡിഗ്രി തണുപ്പാണ്. പക്ഷേ 6-8 ഡിഗ്രി തണുപ്പായെ ഫീല്‍ ചെയ്യുള്ളൂ. നമ്മളൊക്കെ കമ്പിളി പുതപ്പൊക്കെ മൂടിയാണ് അവിടെ ഇരിക്കുന്നത്. ആ ഒരു കാലാവസ്ഥയില്‍, അണ്‍കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ളൊരു വണ്ടിയില്‍ ഡ്രൈവിംഗ് സീക്വന്‍സ് മൊത്തം ചെയ്തു മമ്മൂക്ക.”
Read more
”ടീമിനെ മൊത്തം മാനേജ് ചെയ്ത് എല്ലാം വളരെ കൂളായി അദ്ദേഹം ചെയ്തു. അത്ഭുതമാണത്” എന്നാണ് അങ്കിത് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, റോബി വര്‍ഗീസ് രാജു സംവിധാനം ചെയ്ത ചിത്രം 100 കോടി എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്.