'നിര്‍ഭാഗ്യവശാല്‍ ആ രണ്ട് സിനിമകളും മുടങ്ങിപ്പോയി, ഇപ്പോഴാണ് അവസരം ലഭിക്കുന്നത്'; സന്തോഷം പങ്കുവച്ച് അശോകന്‍

സംഗീത സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങി നടന്‍ അശോകന്‍. ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന ‘മനസ്’ എന്ന ചിത്രത്തിനാണ് അശോകന്‍ സംഗീതം ഒരുക്കുന്നത്. സിനിമയില്‍ അഭിനയിക്കാനാണ് ആദ്യം ബാബു തിരുവല്ല വിളിക്കുന്നത്, പാട്ട് ചെയ്യാനുള്ള തന്റെ ആഗ്രഹം അങ്ങോട്ട് പറയുകയായിരുന്നു എന്നാണ് അശോകന്‍ പറയുന്നത്.

സംഗീതത്തോട് താല്‍പര്യമുണ്ടായിരുന്നെങ്കിലും സിനിമയില്‍ പാട്ടൊരുക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നില്ല. താല്‍പര്യത്തിന്റെ ഭാഗമായി കുറെ വര്‍ഷം മുമ്പ് കുറച്ച് ട്യൂണുകള്‍ തയ്യാറാക്കിയിരുന്നു. കൊവിഡ് സമയത്ത് ആ ട്യൂണുകള്‍ വീണ്ടും റെക്കോഡ് ചെയ്ത് പാട്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു.

പാട്ടൊരുക്കാനുള്ള അവസരം രണ്ടു തവണ ലഭിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ സിനിമകള്‍ മുടങ്ങിപ്പോയി. അതിന്റെ വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് സംവിധായകന്‍ ബാബു തിരുവല്ല വിളിക്കുന്നത്. അഭിനയിക്കാനാണ് വിളിച്ചതെങ്കിലും പാട്ട് ചെയ്യാനുള്ള ആഗ്രഹം കൂടി അദ്ദേഹത്തോട് താന്‍ പറഞ്ഞു.

അദ്ദേഹത്തിന് താല്‍പര്യമായി. ഓഫ്ബീറ്റ് സിനിമയായതു കൊണ്ട് പാട്ട് ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു മറുപടിയെങ്കിലും ഒരു സിറ്റുവേഷന്‍ സിനിമയിലുണ്ടെന്ന് പറഞ്ഞപ്പോള്‍ ആശ്വാസമായി. താന്‍ സംഭവിച്ചതെല്ലാം പറഞ്ഞപ്പോള്‍ ബാബു പാട്ട് ഉള്‍പ്പെടുത്താമെന്ന തീരുമാനത്തിലെത്തി.

ശോകഭാവത്തിലുള്ള പാട്ടാണ്. തമ്പിസാറിന്റെ മനോഹരമായ വരികളും പി. ജയചന്ദ്രന്റെ ശബ്ദവുമാണ് പാട്ടിന്റെ പ്രധാന ഹൈലൈറ്റ്. ഏറെ ആസ്വദിച്ച് പാട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. പ്രേക്ഷകരുടെ പ്രതികരണങ്ങളും പോസിറ്റീവ് ആകുമെന്നാണ് വിശ്വാസം എന്നാണ് അശോകന്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം