ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ച നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു, ജീവന്‍ നിലനിര്‍ത്തിയത് അവള്‍ക്ക് വേണ്ടിയാണ്: ആര്യ

മകള്‍ റോയയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടിയും അവാതരകയുമായ ആര്യ. ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണ്. അവള്‍ക്കു വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് ഹൃദയത്തില്‍ നിന്ന് മകള്‍ക്ക് നന്ദി പറയുന്നവെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

ആര്യയുടെ കുറിപ്പ്:

18 ഫെബ്രുവരി 2012… എന്റെ ജീവിതം മാറ്റിമറിച്ച ദിവസം. 21 വയസില്‍ ഞാന്‍ അമ്മയായപ്പോള്‍ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയമുണ്ടായിരുന്നു. പക്ഷേ… ഈ ജീവിതത്തില്‍ എനിക്ക് സംഭവിച്ചേക്കാവുന്ന ഏറ്റവും അത്ഭുതകരമായ കാര്യം ഞാന്‍ കണ്ടെത്തി. ഇന്ന് അവള്‍ക്ക് പത്ത് വയസായി.. പത്ത് വര്‍ഷം..

എന്റെ കുഞ്ഞ് ഇപ്പോള്‍ ഒരു മുതിര്‍ന്ന പെണ്‍കുട്ടിയാണെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല, കൂടുതല്‍ വിവേകവും പക്വതയുമുള്ള അമ്മയായി അല്ലെങ്കില്‍ ഒരു വ്യക്തിയായി ഞാന്‍ വളര്‍ന്നു. അതിന് പിന്നിലെ ഒരേയൊരു കാരണം അവളാണ്.. ഈ പത്ത് വര്‍ഷത്തിനുള്ളില്‍ അവളൊരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാട് കണ്ടിട്ടുണ്ട്.

കഠിനമായ സാഹചര്യങ്ങളിലൂടെ ഞാന്‍ കടന്നു പോയപ്പോള്‍ എനിക്കൊപ്പം അവളുണ്ടായിരുന്നു. ഇതെല്ലാം പറയുന്നത് എന്റെ ഹൃദയത്തില്‍ നിന്നാണ്. ഈ പത്ത് വയസുള്ള മികച്ച മനുഷ്യനാണ് എന്റെ കരുത്ത്… അതേ അവളാണ് എന്റെ കരുത്ത്. ഈ പത്തുവര്‍ഷത്തെ കാലയളവിലേക്ക് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ ജീവിതം ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ച നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു.

എനിക്ക് എല്ലാം അവസാനിപ്പിച്ചാല്‍ മതിയായിരുന്നു. പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്. അവളുടെ മുഖം, ചിരി, എന്നോടുള്ള സ്‌നേഹം, കരുതല്‍… അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ എന്നെ ജീവനോടെ നിലനിര്‍ത്തിയത്. അതുകൊണ്ട് എല്ലാ അര്‍ഥത്തിലും അവളെന്റെ ജീവനാണ്.

മാത്രമല്ല ഞാനെന്റെ ജീവനെ ഒരുപാട് സ്‌നേഹിക്കുന്നു. എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദി കുഞ്ഞേ. എന്റെ എല്ലാമായി മാറിയതിന് നന്ദി. നിനക്ക് മനോഹരമായ ഒരു ജീവിതം നല്‍കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്നും എന്തുതന്നെയായാലും എപ്പോഴും നിന്നോടൊപ്പമുണ്ടാകുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു..

ജന്മദിനാശംസകള്‍.. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പത്ത് വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു…

എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നും അവള്‍ക്കുവേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് ഹൃദയത്തില്‍ നിന്ന് മകള്‍ക്ക് നന്ദി പറയുന്നവെന്നും ആര്യ കുറിയ്ക്കുന്നു.

View this post on Instagram

A post shared by Arya Babu (@arya.badai)

Read more