അടുത്തിടെയായി എന്നും സൈബര്‍ ആക്രമണത്തിന്റെ ഇരയാകാറുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനങ്ങളിലും സിനിമകളിലും സജീവസാന്നിധ്യമായ ഹണി റോസിനെതിരെ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് കമന്റുകള്‍ എത്താറുണ്ട്.
സൗന്ദര്യത്തിനായി ഹണി സര്‍ജറികള്‍ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. എന്നാൽ താൻ ഒരു തരത്തിലുള്ള സർജറിയും ചെയ്തിട്ടില്ല എന്ന് പറയുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
താൻ ഒരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. സൗന്ദര്യം നിലനിർത്താനുള്ള ചില പൊടികൈകൾ ചെയ്യാറുണ്ട് എന്നും ഈ രംഗത്ത് നിൽകുമ്പോൾ അതൊക്കെ തീർച്ചയായും വേണമെന്നും നടി പറയുന്നു.
ഒരു നടിയായിരിക്കുക എന്നതും ഗ്ലാമർ ജോലി ചെയുക എന്നതും അത്ര എളുപ്പപണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്ഔട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റ് പിന്തുടരുകയും ചെറിയ ട്രീറ്റ്മെന്റുകൾ ചെയുകയും ചെയ്യും എന്നും താരം പറയുന്നു.
Read more
ഇത് വലിയൊരു വിഷയമാണ് എന്ന് തനിക്ക് തോന്നിയിട്ടില്ല എന്നാണ് ഹണി പറയുന്നത്. നമ്മുടെ സ്വന്തം ശരീരം സുന്ദരമാക്കി കൊണ്ടുനടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും നടി പറയുന്നു.