വിവാഹത്തിന്റെ കാര്യത്തിൽ ഒരു പ്രസ്താവന നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല: മീന

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മീന. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമാണ് മീന.

മീനയുടെ ഭർത്താവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 2022 ജൂണിലായിരുന്നു മരിച്ചത്. അത് വലിയ രീതിയിൽ തന്നെ മീനയെ ബാധിച്ചിരുന്നു. അതിന് ശേഷം മാധ്യമങ്ങൾ വിടാതെ മീനയോട് ചോദിച്ചിരുന്ന കാര്യമാണ് മറ്റൊരു വിവാഹത്തെ കുറിച്ച്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മീന.

“ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഞാൻ ഇത്രയും വലിയ നടിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. ഇപ്പോൾ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്. എനിക്ക് എന്റെ മകളേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല. സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

Read more

ഞാൻ തനിച്ചായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്, വിവാഹം കഴിക്കുമോ ഇല്ലയോ എന്നൊന്നും ഒരു പ്രസ്താവന നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഉടനെയൊന്നും ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അവിവാഹിതയായി തന്നെ തുടരാം.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീന പറഞ്ഞത്.