'സിനിമയില്ലാത്തതു കൊണ്ട് തുണിയൂരി തുടങ്ങിയല്ലേ?'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി നയന എല്‍സ

‘ജൂണ്‍’ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നയന എല്‍സ. ‘മണിയറയിലെ അശോകന്‍’, ‘ഉല്ലാസം’ തുടങ്ങിയ സിനിമകളില്‍ എല്ലാം നയന എത്തിയിരുന്നു. താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചാണ് നയന ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

തനിക്ക് കുറച്ച് ബബ്ലി ലുക്ക് ആണെന്ന് പറഞ്ഞാണ് പല വേഷങ്ങളും തരാതെ ഇരുന്നത്. അഭിനയിപ്പിച്ച് നോക്കുമ്പോള്‍ വേണ്ട രീതിയില്‍ പെര്‍ഫോം ചെയ്യാത്തത് കൊണ്ടാണു വേഷം ലഭിക്കാത്തതെങ്കില്‍ മനസ്സിലാക്കാം, പക്ഷെ ലുക്ക് മാത്രം നോക്കിയാണ് പലപ്പോഴും ഒഴിവാക്കുന്നത്.

ലുക്കിന്റെ പേരില്‍ റിജക്ട് ചെയ്യപ്പെടുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഭാരം കുറച്ചിരിക്കുന്നത്. അതിനു ശേഷമാണ് ബോള്‍ഡ് ലുക്കില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാന്‍ തുടങ്ങിയത്. മോഡേണ്‍ ആയാലും നാടന്‍ കഥാപാത്രങ്ങള്‍ക്ക് ആയാലും നമ്മുടെ ലുക്കും ഹെയര്‍സ്‌റ്റൈലുമൊക്കെ കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്.

എല്ലാ വേഷങ്ങളും അഭിനയിച്ചു കാണിക്കാന്‍ നമുക്കു പറ്റില്ല. അതുകൊണ്ടാണ് നമ്മള്‍ പല ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത്. അത് കണ്ടിട്ടാവാം ചിലപ്പോള്‍ ഒരു സിനിമയില്‍ അവസരം കിട്ടുന്നത്. ബോളിവുഡ് സ്‌റ്റൈലിലെ സാരിയും റിപ്ഡ് ജീന്‍സും അണിഞ്ഞ ഫോട്ടോഷൂട്ടാണ് ഈയടുത്ത് ചെയ്തത്.

പക്ഷേ, സിനിമയില്ലാത്തതു കൊണ്ട് തുണിയൂരി തുടങ്ങിയല്ലേ എന്നാണ് ആളുകള്‍ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഇതൊന്നും ആരും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല. താന്‍ എക്‌സ്‌പോസ് ചെയ്യുന്നു എന്നാണ് പറയുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്നാണ് നയന മനോരമയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു