ഞങ്ങള്‍ വിശ്വാസികളാണ്, ഹിന്ദുവായി ജനിച്ചതില്‍..; രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ രേവതി

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ച് നടി രേവതി. രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചു കൊണ്ടാണ് രേവതി രംഗത്തെത്തിയിരിക്കുന്നത്. രാമന്റെ ചിത്രം പങ്കുവച്ചാണ് രേവതിയുടെ കുറിപ്പ്. ഹിന്ദുവായി ജനിച്ച നമ്മള്‍ വിശ്വാസങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു എന്നാണ് രേവതി പറയുന്നത്.

രേവതിയുടെ കുറിപ്പ്:

മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോള്‍ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി.

ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ നമ്മില്‍ത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നു. നമ്മെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു… മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും.

എല്ലാവര്‍ക്കും ഇങ്ങനെ വേണം. എന്നാല്‍ ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു… ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ ‘വിശ്വാസികളാണ്’! ജയ് ശ്രീറാം

View this post on Instagram

A post shared by Revathy Asha Kelunni (@revathyasha)

Read more