പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്തു സംസാരിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതോടെ താന്‍ അവരോട് മോശമായി സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞാണ് ജോസഫൈന്‍ പ്രതികരിക്കുന്നത്. നടി സ്വാസിക പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പുരുഷന്‍മാരുടെ തെറ്റുകള്‍ക്കെതിരെ മാത്രം പ്രതികരിച്ചാല്‍ പോരാ, ഇതുപോലെ കൂട്ടത്തില്‍ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങള്‍ക്കെതിരെയും നമ്മള്‍ സ്ത്രീകള്‍ പ്രതികരിക്കണം. ഇതുപോലെയുള്ളവര്‍ കാണിക്കുന്ന സമീപനങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന് സ്വാസിക പറയുന്നു.
സ്വാസികയുടെ കുറിപ്പ്:
ഈ വനിത കമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും, കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ താന്‍ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും. പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്. Listening is often the only thing needed to help someone.
ഒരു പെണ്‍കുട്ടിയുടെ അവസ്ഥ കേള്‍ക്കാന്‍ പോലും മാനസികാവസ്ഥ ഇല്ലാത്തവര്‍ എങ്ങനെയാണ് ആ പെണ്‍കുട്ടിയുടെ പ്രശ്‌നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകള്‍ക്കെതിരെ മാത്രം പ്രതികരിച്ചാല്‍ പോരാ, ഇതുപോലെ കൂട്ടത്തില്‍ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങള്‍ക്കെതിരെ നമ്മള്‍ സ്ത്രീകള്‍ പ്രതികരിക്കണം. ഇതുപോലെയുള്ളവര്‍ കാണിക്കുന്ന സമീപനങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍.