'ഒരു ക്രിസ്താനി സിനിമ എടുത്താല്‍ അല്ലേല്‍ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവ സംസ്‌കാരം?'; പ്രതികരിച്ച് ആദിത്യന്‍ ജയന്‍

“ദൃശ്യം 2” സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹൈന്ദവ സംസ്‌ക്കാരത്തെ നശിപ്പിക്കുകയാണ് സിനിമ എന്നുമുള്ള ട്വീറ്റുകളോട് പ്രതികരിച്ച് നടന്‍ ആദിത്യന്‍ ജയന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ കമന്റിട്ടാണ് താരത്തിന്റെ പ്രതികരണം.

“”കഷ്ടം ഇതിലൊക്കെ ജാതിയോ? നല്ല ഒരു സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശം. എന്ത് നെഗറ്റീവ് ചിന്തകളാണ് ഇത്. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ ഉണ്ട് ഈ സിനിമയില്‍. ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ എന്താ ചെയ്‌തെ ഈ സിനിമ.””

“”ഒരു ക്രിസ്താനി സിനിമ എടുത്താല്‍ അല്ലേല്‍ ഒന്നോ രണ്ടോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവ സംസ്‌കാരം, അങ്ങനെ എങ്കില്‍ മോഹന്‍ലാല്‍ മീനയ്ക്ക് പകരം ടോവിനോ അഭിനയിച്ചാല്‍ പോരെ, ഇതില്‍ അഭിനയിച്ച 95 ശതമാനം ആര്‍ട്ടിസ്റ്റും ഹിന്ദുക്കളാണ് കഷ്ടമാണ്”” എന്നാണ് ആദിത്യന്‍ ജയന്‍ കമന്റ് ചെയ്തിരിക്കുന്നത്.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം 2വിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെയാണ് ചിത്രത്തിന് നേരെ വിദ്വേഷ പ്രചാരണങ്ങളും ഉയര്‍ന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായി എന്നാണ് കരുതുന്നതെന്നും ജയന്ത എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുയര്‍ന്ന കമന്റ്.

Latest Stories

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു