അവര്‍ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു! അമ്മയ്ക്ക് ഒപ്പം ഷോപ്പിംഗിന് പോയ അനുഭവത്തെ കുറിച്ച് അഹാന കൃഷ്ണ

കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടേയും മകളും നടിയുമായ അഹാന കൃഷ്ണയ്ക്ക് ആരാധകരേറെയാണ്. അച്ഛന് പിന്നാലെയായാണ് മൂത്ത മകളും സിനിമയില്‍ അരങ്ങേറിയത്. വേറിട്ട കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. ഇപ്പോഴിതാ അമ്മയ്ക്കൊപ്പം ഷോപ്പിംഗിന് പോയപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ.

അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് അഹാന രസകരമായ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. കൗതുകമുണര്‍ത്തുന്ന തരത്തിലുള്ള കണ്ണടകള്‍ അണിഞ്ഞിരിക്കുകയാണ് ഇരുവരും. തന്റെ അടുത്ത സുഹൃത്തും എല്ലാ കാര്യത്തിനും കൂട്ടുനില്‍ക്കുന്നയാളും കൂടിയാണ് അമ്മയെന്ന് അഹാന പറഞ്ഞിരുന്നു. മക്കളുമായുള്ള സിന്ധുവിന്റെ ഇടപെടലുകളെക്കുറിച്ച് പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്.

Read more

ആദ്യം ഞങ്ങള്‍ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാര്‍ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന ആ കണ്ണട വെച്ചതിനെക്കുറിച്ച് കുറിച്ചത്. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ഇത് ഞങ്ങളോട് പറയാനായി തീരുമാനിച്ചു അല്ലേയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായെത്തിയത്.