INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യക്ക് ഒരു ചരിത്ര നേട്ടം നഷ്ടമായി. മുമ്പുനടന്ന രണ്ട് സൈക്കിളുകളിലും ഇന്ത്യ WTC യുടെ ഫൈനലിൽ എത്തിയിരുന്നു. അവിടെ യഥാക്രമം ന്യൂസിലൻഡിനോടും ഓസ്ട്രേലിയയോടും തോൽവികൾ ഏറ്റുവാങ്ങി. തുടർച്ചയായ മൂന്നാം WTC ഫൈനലിന് യോഗ്യത നേടാൻ എല്ലാ ചാൻസും ഉണ്ടായിരുന്ന ഇന്ത്യ എന്നാൽ സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് 3-0 ന് തോറ്റതും ഓസ്ട്രേലിയയോട് 3-1 ന് തോറ്റതും കൂടി ആയതോടെ ഫൈനൽ യോഗ്യത നഷ്ടമായി.

2025 ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യ WTC യുടെ അടുത്ത സൈക്കിളിന് തുടക്കം കുറിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളും ന്യൂസിലൻഡിനെതിരെ ടെസ്റ്റുകളും ഇന്ത്യ അവരുടെ മണ്ണിൽ പോയി കളിക്കും. ശേഷം വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയെയും സ്വന്തം നാട്ടിൽ ആതിഥേയത്വം വഹിക്കും. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ ദൗത്യമായിരിക്കും, അവിടെ ഇംഗ്ലണ്ടിൽ അവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെങ്കിൽ, ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത വർദ്ധിക്കും. ഇംഗ്ലണ്ടിന്റെ നിലവിലെ മോശം ഫോമും ഇന്ത്യക്ക് അനുകൂല ഘടകം ആണ്.

അടുത്ത WTC സൈക്കിളിനുള്ള ഇന്ത്യൻ ടീമിൽ നിരവധി മാറ്റങ്ങൾ കാണാൻ കഴിയും. രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഫോം ആശങ്ക ഉണ്ടാകുന്നതിനാൽ അവർ ടീമിൽ കാണാൻ സാധ്യത  ഇല്ല. ഇനി അഥവാ വന്നെങ്കിൽ ഇംഗ്ലണ്ടിൽ പരാജയപ്പെട്ടാൽ സീനിയർ കളിക്കാർക്ക് ടെസ്റ്റ് ടീമിൽ നിന്ന് പുറത്തുപോകാനുള്ള വഴി കാണിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഫിറ്റ്നസ് നിലനിർത്താൻ കഴിഞ്ഞാൽ ടെസ്റ്റ് ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായ ചില കളിക്കാർ ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, എന്നിവരാണ്.

ശുഭ്മാൻ ഗിൽ, ധ്രുവ് ജുറൽ, സർഫറാസ് ഖാൻ, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം കണ്ടെത്തിയേക്കും . ശ്രേയസ് അയ്യർ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. നിലവിലെ ഫോമിൽ താരവും ടീമിൽ ഉണ്ടാകും.

അടുത്ത ഡബ്ല്യുടിസി സൈക്കിളിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, ധ്രുവ് ജുറൽ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (സി), ഹർഷിത് റാണ, കുൽദീപ് യാദവ്, വാഷിംഗ്ടൺ ഗൾദീപ് യാദവ്, വാഷിംഗ്ടൺ ഗൾദീപ് യാദവ്, വാഷിംഗ്ടൺ ഗൾദീപ് യാദവ് സർഫറാസ് ഖാൻ.

Read more