നിന്നെയൊക്കെ എന്തിനാണ് സ്റ്റാര്‍ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛന്‍ ചോദിക്കും: അഹാന കൃഷ്ണ

കുറച്ചു കാലത്തിന് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അഹാന കൃഷ്ണ. അടി സിനിമയില്‍ നായികാ വേഷത്തിലാണ് അഹാന എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടന്‍ കൃഷ്ണകുമാറിന്റെമകളായതിന്റെ പേരില്‍ തനിക്കാരും അവസരങ്ങള്‍ വെച്ചു നീട്ടിയിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അഹാനകൃഷ്ണ.

സൂപ്പര്‍സ്റ്റാര്‍സിന്റെ മക്കളെയല്ലേ സ്റ്റാര്‍ കിഡ്‌സ് എന്ന് വിളിക്കുന്നത്. നിന്നെയൊക്കെ എന്തിനാണ് സ്റ്റാര്‍ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛന്‍ കൃഷ്ണകുമാര്‍ ചോദിക്കാറുണ്ടെന്നാണ് അഹാന പറയുന്നത്. അച്ഛനൊക്കെ സിനിമയില്‍ എത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ല. അച്ഛന്‍ നടനായതിന്റെ പ്രിവിലേജ് ഒന്നും എനിക്ക് കിട്ടിയിട്ടില്ല.- താരം വ്യക്തമാക്കി.

Read more

വിവാഹത്തേക്കുറിച്ചും അഹാന പറഞ്ഞു. ഇപ്പോള്‍ 27 വയസായി, അച്ഛനും അമ്മയും ഇതുവരെ നീ എപ്പോഴാണ് കല്യാണം കഴിക്കുകയെന്ന് ചോദിച്ചിട്ടില്ല. ഇനി ഈ ജന്മത്തില്‍ അങ്ങനെ എന്നോട് ചോദിക്കുമെന്നും ഞാന്‍ കരുതുന്നില്ല. പിള്ളേരെ കല്യാണം കഴിച്ച് വിടുക എന്നത് ജീവിതത്തിലെ ഉത്തരവാദിത്വമായിട്ടോ ടാസ്‌ക്കായിട്ടോ എന്റെ മാതാപിതാക്കള്‍ കരുതിയിട്ടില്ല. ഒരിക്കലും പോയി വിവാഹം കഴിക്കെന്ന് അവര്‍ പറയില്ല.- അഹാന വ്യക്തമാക്കി.