വിനായകന്റെ സ്‌കില്‍ ഇന്റര്‍നാഷണല്‍, പാരീസ് ഫാഷന്‍ വീക്കില്‍ ഇറക്കിയാല്‍ അവിടുത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും: അമല്‍ നീരദ്

പാരീസ് ഫാഷന്‍ വീക്കില്‍ ചെന്നാല്‍ അവിടെയുള്ള ഏറ്റവും വലിയ മോഡല്‍ ആയിരിക്കും നടന്‍ വിനായകന്‍ എന്ന് സംവിധായകന്‍ അമല്‍ നീരദ്. ്. മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇന്റര്‍നാഷണല്‍ ലെവല്‍ സ്‌കില്ലും ആറ്റിറ്റിയൂഡുമുള്ള താരമാണെന്ന് അമല്‍ നീരദ് പറഞ്ഞത്.

വിനായകനെ വെച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ത്ഥത്തിലല്ല അങ്ങനെ പറയുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ല. ‘സാഗര്‍ ഏലിയാസ് ജാക്കി’എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സ്റ്റൈല്‍ എന്നാണ്. വിനായകന്റെ സ്‌കില്ലും ആറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണ്.

ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകും. അതുപോലെ തന്നെയാണ് ബോഡി ലാംഗ്വേജും അറ്റിറ്റിയൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്. വിനായകനെ ഞാന്‍ പടങ്ങളില്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറേ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. അതില്‍ നിന്നാണ് ഞാന്‍ പാരീസ് ഫാഷന്‍ വീക്കില്‍ വിനായകനെ ഇറക്കിയാല്‍ അവിടുത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ്.

Read more

വിനായകന്‍ നല്ല ഡാന്‍സര്‍ ആണ്. ആദ്യകാല കണ്ടംപററി ഡാന്‍സേഴ്സില്‍ കൊച്ചിയില്‍ അറിയാവുന്ന ആളായിരുന്നു വിനായകന്‍. എനിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്. എല്ലാ കാലത്തും ഞാന്‍ ഡാന്‍സേഴ്സിന്റെ ഫാന്‍ ആണ്. വിനായകന്‍ എന്റെ ആദ്യ ഹിന്ദി പടത്തില്‍ വരെ അഭിനയിച്ചിട്ടുണ്ട്. പലര്‍ക്കും എപ്പോഴാണ് കാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാന്‍ പറ്റില്ല. പക്ഷേ വിനായകന് കാമറ തന്നെ ‘തൊടുന്നത്’ കൃത്യമായി അറിയാന്‍ പറ്റും. അമല്‍ നീരദ് വ്യക്തമാക്കി.