'നിങ്ങൾ ഇപ്പോഴെങ്കിലും പഠിക്കുന്നതാണ് നല്ലത്'; രൺബീറിനെപോലെ താരാട്ട് പാട്ട് പഠിക്കാൻ ഭർത്താവിനെ ഉപദേശിച്ച് അമല പോൾ

‘ഉണ്ണീ വാവാവോ’ എന്ന താരാട്ട് പാട്ട് പഠിച്ചതിനെ കുറിച്ച് ആലിയ ഭട്ട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ. ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആലിയ ഇക്കാര്യം പറഞ്ഞത്. ‘ഉണ്ണീ വാവാവോ’ എന്ന പാട്ട് പാടിക്കൊണ്ടാണ് ആലിയ സംസാരിച്ചത്.

ഈ താരാട്ട് പാട്ട് രണ്‍ബിറും പാടാറുണ്ട് എന്നും റാഹയെ പരിചരിക്കുന്ന സ്ത്രീ വന്നപ്പോള്‍ മുതല്‍ ഈ താരാട്ടുപാട്ട് പാടിക്കൊടുക്കുന്നുണ്ട് എന്നും ആലിയ പറഞ്ഞു. റാഹയ്ക്ക് ഉറങ്ങാന്‍ സമയമാകുമ്പോള്‍ മാമാ വാവോ, പാപാ വാവോ എന്നുപറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ട് എന്നും താരം പറഞ്ഞു. അങ്ങനെയാണ് രണ്‍ബിര്‍ ഈ താരാട്ടുപാട്ട് പഠിച്ചത് എന്നും ആലിയ പറഞ്ഞു.

ആലിയയുടെ ഈ വീഡിയോ വൈറലായതോടെ നടി അമല പോൾ ഭർത്താവ് ജഗത് ദേശായിയെ മെൻഷൻ ചെയ്ത് പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘നിങ്ങൾ ഇപ്പോൾ പഠിക്കുന്നതാണ് നല്ലത്’ എന്നാണ് നടി സ്റ്റോറിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. ജൂണിൽ ദമ്പതികൾ തങ്ങളുടെ കുഞ്ഞിനെ സ്വീകരിച്ചു. ഗുജറാത്ത് സ്വദേശിയായ ജഗത്, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി ചെയ്യുന്നു, നിലവിൽ നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ സെയിൽസ് മേധാവിയാണ്. യാത്രയ്ക്കിടെ കണ്ടുമുട്ടിയ അമലയും ജഗത്തും അടുത്ത സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്