സിനിമാ ചിത്രീകരണത്തിനിടെ വാരിയെല്ലിലെ പരിക്കിനു പുറമെ, കാലിലെ വേദനകാരണം കടുത്ത ബുദ്ധിമുട്ടാണെന്ന് നടന്‍ അമിതാഭ് ബച്ചന്‍. പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് വാരിയെല്ലിന് പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് തന്നെ കാലിലെ പ്രശ്‌നവും അലട്ടുന്നതെന്ന് അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.
‘വാരിയെല്ല് അതിന്റെ വേദനാജനകമാണ്. കാലിലുണ്ടായ വേദന വലിയ പ്രശ്‌നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ വേദനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വാരിയെല്ലിലെ വേദന കുറയുന്നു. ശ്രദ്ധ കാലിലേക്കെത്തുന്നു. വേദന കൂടുമ്പോള്‍ ചൂടുവെള്ളത്തില്‍ വെച്ചിട്ടും ആ വേദന മാറുന്നില്ല’ -അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.
പ്രഭാസിനെ ഒരു പുതിയ അവതാരത്തില്‍ അവതരിപ്പിക്കുന്ന ഒരു ഫാന്റസി ഡ്രാമയാണ് പ്രൊജക്റ്റ് കെ (Project K) സി അശ്വിനി ദത്താണ് നിര്‍മ്മാണം. ഈ ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക എന്നതും മറ്റൊരു പ്രധാന പ്രത്യേകതയാണ്. ബാബുബലി താരവുമൊത്തുള്ള ദീപികയുടെ ആദ്യ ചിത്രമാണ് ഇത്.
Read more
ഈ ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രോജക്ട് കെ 2024-ല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാവിഷ്ണുവിന്റെ ആധുനിക അവതാരത്തെക്കുറിച്ചാണ് സിനിമയെന്ന് അശ്വിനി ദത്ത് മുന്‍പ് വ്യക്തമാക്കിയിരുന്നു.