ദുല്‍ഖറിനെ അങ്കിള്‍ എന്ന് വിളിക്കും മമ്മൂക്കയെ ഇക്കയെന്നും; കാരണം തുറന്നുപറഞ്ഞ് അനിഖ

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു നടി അനിഖ മലയാളത്തില്‍ തുടക്കമിട്ടത്. പിന്നീട് റേസ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയുമുള്‍പ്പെടെയുള്ള നിരവധി താരങ്ങളുടെ മകളായി വെള്ളിത്തിരയില്‍ വേഷമിട്ടിട്ടുണ്ട് അനിഖ.

മമ്മൂട്ടിയുടെ ബാവൂട്ടിയുടെ നാമത്തില്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ദി ഗ്രേറ്റ് ഫാദര്‍ എന്നീ മൂന്ന് ചിത്രങ്ങളിലാണ് അനിക അഭിനയിച്ചിട്ടുള്ളത്. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്.
മമ്മൂക്ക നല്ല ജോളിയാണ്. ഇടക്ക് തമാശ ഒക്കെ പറയും. മമ്മൂക്കയെ എല്ലാവരും അങ്ങനെ വിളിക്കുന്നതുകൊണ്ട് എന്റെ മൈന്‍ഡിലും അത് മമ്മൂക്കയെന്ന് രജിസ്റ്റര്‍ ആയി. ദുല്‍ഖര്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നത്.

Read more

ദുല്‍ഖര്‍ ഇക്ക എന്ന് വിളിക്കാന്‍ എനിക്കൊരു സുഖം തോന്നിയില്ല. ദുല്‍ഖര്‍ അങ്കിള്‍ തന്നെയാണ് നല്ലത്. അങ്ങനെ വിളിക്കുന്നതുകൊണ്ട് ദുല്‍ഖര്‍ അങ്കിള്‍ ഒന്നും പറഞ്ഞില്ല, പ്രശ്നമൊന്നുമില്ല,’ എന്ന് അനിഖ വ്യക്തമാക്കി.