അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് അന്ന രാജന്‍. മമ്മൂട്ടിയുടെ സിബിഐ 5-ല്‍ നിന്നും പിന്‍മാറാനുള്ള കാരണമാണ് അന്ന ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ നേരിട്ട് മമ്മൂട്ടിയെ വിളിച്ച് സംസാരിക്കുകയായിരുന്നു എന്നാണ് അന്ന പറയുന്നത്.
ഏറ്റെടുത്ത മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആയത് കാരണമാണ് സിബിഐ 5 ഉപേക്ഷിക്കേണ്ടി വന്നത്. അക്കാര്യം മമ്മൂക്കയെ വിളിച്ച് നേരിട്ട് പറഞ്ഞിരുന്നു. അടുത്ത ഒരു മമ്മൂക്ക ചിത്രത്തില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്നുമാണ് അന്ന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അതേസമയം, മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിബിഐ 5ന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്‍.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ആണ് സിബിഐ 5 ഒരുക്കുന്നത്. നവംബര്‍ 29ന് ആണ് സിബിഐ 5ന്റെ ചിത്രീകരണം ആരംഭിച്ചത്.
സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്.
തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം.
Read more
രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാര്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.