'ചേച്ചിയുടെ ഭര്‍ത്താവ് എന്റെ സ്വകാര്യഭാഗം കാണണം എന്ന് പറയുന്നു, എന്തു ചെയ്യണം; ' മോശം കമന്റിട്ട ആളുടെ ഭാര്യയോട് അന്‍സിബ

താന്‍ നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് അന്‍സിബ. തമിഴ് നടന്‍ ആര്യയുമായുള്ള ലൈവ് ചാറ്റിങിനിടയില്‍ ഉണ്ടായ സംഭവമാണ് താരം പങ്കുവച്ചത്. അന്‌സിബയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഒരു പരിപാടി ലൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഞാന്‍ വളരെ അധികം സങ്കടപ്പെട്ടു.

ആര്യയ്ക്കൊപ്പം ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ശരീരത്തിന്റെ ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാള്‍ കമന്റിട്ടു. എനിക്കറിയാം ആ കമന്റ് ആര്യയും കാണുന്നുണ്ടെന്ന്. ഞാന്‍ വല്ലാതെയായിപ്പോയി. എങ്ങനെയോ ആ ഷോ വൈന്റ് അപ് ചെയ്തു.’

‘ഷോ കഴിഞ്ഞ് ഞാന്‍ മാറി ഇരുന്ന് വിഷമിക്കുന്നത് കണ്ടപ്പോള്‍ ക്രൂ മൊത്തം വന്നു. അവര്‍ എന്താ പ്രശ്നം എന്ന് ചോദിക്കുകയും കമന്റിട്ടയാളെ കണ്ടുപിടിക്കുകയും ചെയ്തു. അയാളുടെ അക്കൗണ്ടില്‍ മൊബൈല്‍ നമ്പറുമുണ്ടായിരുന്നു അപ്പോള്‍ തന്നെ അയാളെ വിളിച്ച്, ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.’

‘ചേച്ചീ, ചേച്ചിയുടെ ഭര്‍ത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു…. എന്താ വേണ്ടത്? എന്ന് ചോദിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അയാള്‍ പറഞ്ഞ വാക്ക് ഞാന്‍ പരസ്യമായി ഉപയോഗിക്കുന്നത്. കൂടെ ഉണ്ടായിരുന്ന ക്രൂ മുഴുവന്‍ സപ്പോര്‍ട്ട് ചെയ്തു. അയാളുടെ ഭാര്യയെ വേദനിപ്പിക്കണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ വല്ലാതെയായി. പക്ഷെ, ഭാര്യയും അവര്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ലെന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞത്’- അന്‍സിബ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം