താന്‍ നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് അന്‍സിബ. തമിഴ് നടന് ആര്യയുമായുള്ള ലൈവ് ചാറ്റിങിനിടയില്‍ ഉണ്ടായ സംഭവമാണ് താരം പങ്കുവച്ചത്. അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഒരു പരിപാടി ലൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഞാന്‍ വളരെ അധികം സങ്കടപ്പെട്ടു.
ആര്യയ്ക്കൊപ്പം ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ശരീരത്തിന്റെ ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാള്‍ കമന്റിട്ടു. എനിക്കറിയാം ആ കമന്റ് ആര്യയും കാണുന്നുണ്ടെന്ന്. ഞാന്‍ വല്ലാതെയായിപ്പോയി. എങ്ങനെയോ ആ ഷോ വൈന്റ് അപ് ചെയ്തു.’
‘ഷോ കഴിഞ്ഞ് ഞാന്‍ മാറി ഇരുന്ന് വിഷമിക്കുന്നത് കണ്ടപ്പോള്‍ ക്രൂ മൊത്തം വന്നു. അവര്‍ എന്താ പ്രശ്നം എന്ന് ചോദിക്കുകയും കമന്റിട്ടയാളെ കണ്ടുപിടിക്കുകയും ചെയ്തു. അയാളുടെ അക്കൗണ്ടില്‍ മൊബൈല്‍ നമ്പറുമുണ്ടായിരുന്നു അപ്പോള്‍ തന്നെ അയാളെ വിളിച്ച്, ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.’
Read more
‘ചേച്ചീ, ചേച്ചിയുടെ ഭര്‍ത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു…. എന്താ വേണ്ടത്? എന്ന് ചോദിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അയാള്‍ പറഞ്ഞ വാക്ക് ഞാന്‍ പരസ്യമായി ഉപയോഗിക്കുന്നത്. കൂടെ ഉണ്ടായിരുന്ന ക്രൂ മുഴുവന്‍ സപ്പോര്‍ട്ട് ചെയ്തു. അയാളുടെ ഭാര്യയെ വേദനിപ്പിക്കണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ വല്ലാതെയായി. പക്ഷെ, ഭാര്യയും അവര്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ലെന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞത്’- അന്‍സിബ പറഞ്ഞു.