അജഗജാന്തരം അല്ല ആന.., പക്ഷേ സംഭവിച്ചത് മറ്റൊന്ന്; തുറന്നുപറഞ്ഞ് ആന്റണി വര്‍ഗീസ്

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ‘അജഗജാന്തരം’ തീയേറ്ററുകളിലേക്കെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയാകുന്നത്. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു കഥകൂടി പങ്കു വച്ചിരിക്കുകുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. ‘അജഗജാന്തരം’ എന്നല്ല മറിച്ച് ‘ആന’ എന്ന പേരായിരുന്നു ചിത്രത്തിന് ആദ്യം തീരുമാനിച്ചത് എന്നും ആന്റണി കുറിച്ച്. അന്ന് ചെയ്ത ഒരു പോസ്റ്റര്‍ ആണ് കുറിപ്പിനൊപ്പം ആന്റണി പങ്കുവച്ചിരിക്കുന്നത്.

‘അജഗജന്തരം എഴുതാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു പോസ്റ്റര്‍ വേണമെന്ന് തോന്നി… അന്ന് കിച്ചുവും വിനീതും എഴുതാന്‍ തുടങ്ങുന്നെ ഒള്ളു.. ആന എന്നായിരുന്നു ഞങ്ങള്‍ അന്ന് തീരുമാനിച്ച പേര്. അങ്ങനെയാണ് ചെറിയൊരു പോസ്റ്റര്‍ ചെയ്യാന്‍ റോസ്‌മേരിയെ വിളിക്കുന്നത്. അന്ന് കിച്ചു പറഞ്ഞ ഐഡിയ വച്ചു റോസ്‌മേരി ചെയ്തു തന്ന ആദ്യ പോസ്റ്റര്‍ ആണിത്. ഒരുപാട് നന്ദി…ഈ പോസ്റ്റേര്‍സ് അന്നു മുതല്‍ സൂക്ഷിച്ചു വച്ചതാ റിലീസിന് മുന്നേ പോസ്റ്റ് ചെയ്യാന്‍.. എന്ത് ചെയ്യാനാ കൊറോണ കാരണം 2 വര്‍ഷം വൈകി’ ആന്റണി കുറിച്ചു.

ടിനു പാപ്പച്ചന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം