ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ‘അജഗജാന്തരം’ തീയേറ്ററുകളിലേക്കെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയാകുന്നത്. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു കഥകൂടി പങ്കു വച്ചിരിക്കുകുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. ‘അജഗജാന്തരം’ എന്നല്ല മറിച്ച് ‘ആന’ എന്ന പേരായിരുന്നു ചിത്രത്തിന് ആദ്യം തീരുമാനിച്ചത് എന്നും ആന്റണി കുറിച്ച്. അന്ന് ചെയ്ത ഒരു പോസ്റ്റര്‍ ആണ് കുറിപ്പിനൊപ്പം ആന്റണി പങ്കുവച്ചിരിക്കുന്നത്.
‘അജഗജന്തരം എഴുതാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു പോസ്റ്റര്‍ വേണമെന്ന് തോന്നി… അന്ന് കിച്ചുവും വിനീതും എഴുതാന്‍ തുടങ്ങുന്നെ ഒള്ളു.. ആന എന്നായിരുന്നു ഞങ്ങള്‍ അന്ന് തീരുമാനിച്ച പേര്. അങ്ങനെയാണ് ചെറിയൊരു പോസ്റ്റര്‍ ചെയ്യാന്‍ റോസ്‌മേരിയെ വിളിക്കുന്നത്. അന്ന് കിച്ചു പറഞ്ഞ ഐഡിയ വച്ചു റോസ്‌മേരി ചെയ്തു തന്ന ആദ്യ പോസ്റ്റര്‍ ആണിത്. ഒരുപാട് നന്ദി…ഈ പോസ്റ്റേര്‍സ് അന്നു മുതല്‍ സൂക്ഷിച്ചു വച്ചതാ റിലീസിന് മുന്നേ പോസ്റ്റ് ചെയ്യാന്‍.. എന്ത് ചെയ്യാനാ കൊറോണ കാരണം 2 വര്‍ഷം വൈകി’ ആന്റണി കുറിച്ചു.
ടിനു പാപ്പച്ചന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.