പ്രേമത്തിലെ മേരിയായി ആരാധകര്‍ക്ക് പരിചയമുള്ള അനുപമ പരമേശ്വരന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ സംസാരം. മുടിമുറിച്ച് ബോയ്‌കോട്ട് ലുക്കില്‍ വട്ടക്കണ്ണടയൊക്കെ വെച്ച് കട്ട ഫ്രീക്കായുള്ള അനുപമയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇടക്കിടെ മേക്ക് ഓവര്‍ നടത്തുന്ന ചുരുക്കം ചില സിനിമാ നടിമാരില്‍ ഒരാളാണ് അനുപമ. ഇത്തവണത്തെ മേക്ക് ഓവറിന് ആരാധകര്‍ നിറഞ്ഞ കയ്യടി നല്‍കിയിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര നായികയായി മാറിക്കൊണ്ടിരിക്കുന്ന പാര്‍വതി, എബിസിഡി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ അപര്‍ണ തുടങ്ങിവരും ബോയ്‌കോട്ട് ലുക്ക് പരീക്ഷിച്ചവരാണ്.
എന്നാല്‍, അനുപമ മേക്ക് ഓവര്‍ നടത്തുന്നത് പുതിയ ചിത്രത്തിന് വേണ്ടിയാണെന്നും അണിയറയില്‍ സംസാരമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അനുപമ അഭിനയിക്കുന്നുണ്ട്.
Read more
https://twitter.com/anupamahere/status/937953138673311744