മണിയന്‍ ചിറ്റപ്പന്‍ മിന്നല്‍ പ്രതാപനെ അടിസ്ഥാനമാക്കി.. ഒരു മാഡ്‌ക്രെയ്‌സി ശാസ്ത്രജ്ഞന്‍; കൂടുതല്‍ വിവരങ്ങളുമായി അരുണ്‍ ചന്തു

‘ഗഗനചാരി’ തിയേറ്ററില്‍ ഹിറ്റ് ആയതോടെ അതേ സിനിമാറ്റിക് യൂണിവേഴ്‌സില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ചന്തു. സുരേഷ് ഗോപിയെ നായകനാക്കി ‘മണിയന്‍ ചിറ്റപ്പന്‍’ എന്ന ചിത്രമാണ് അരുണ്‍ പ്രഖ്യാപിച്ചത്. വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പുതിയ ചിത്രത്തെ കുറിച്ച് സംവിധായകന്‍ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. ഗഗനചാരി ഒരു സിനിമാസ്റ്റിക് വേള്‍ഡ് ആണ്. അതിലേക്കാണ് മണിയന്‍ ചിറ്റപ്പന്‍ വരുന്നത്. ഒരു മാഡ്‌ക്രെയ്‌സി ശാസ്ത്രജ്ഞനാണ് ചിറ്റപ്പന്‍. ഗഗനചാരി യൂണിവേഴ്‌സില്‍ തന്നെയുള്ള ഒരു സ്പിന്‍ ഓഫ് ആണ്.

Maniyan Chittappan': Suresh Gopi joins 'Gaganachari' universe with director  Arun Chandu's next - The Hindu

ഗഗനചാരിയിലെ കഥാപാത്രങ്ങളും മണിയന്‍ ചിറ്റപ്പനില്‍ വന്നേക്കാം എന്നാണ് അരുണ്‍ ചന്തു പറയുന്നത്. കോമഡി-ആക്ഷന്‍ പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്. ‘മനു അങ്കിള്‍’ എന്ന ചിത്രത്തിലെ ‘മിന്നല്‍ പ്രതാപന്‍’ എന്ന കഥാപാത്രത്തെ പോലെയാണ് മണിയന്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുക എന്നാണ് സംവിധായകന്‍ പറയുന്നത്.

ഗഗനചാരി സിനിമയില്‍ മണിയന്‍ ചിറ്റപ്പന്‍ എന്നൊരു കോമിക് ബുക്ക് കാണിക്കുന്നുണ്ട്. മനു അങ്കിളിനേയും റിക്കി ആന്‍ഡ് മോര്‍ട്ടിയേയും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു ക്രേസി സയന്റിസ്റ്റിന്റെ കഥയാണിത്. ഗഗനചാരി യൂണിവേഴ്‌സില്‍ തന്നെയുള്ള ഈ സ്പിന്‍ ഓഫില്‍ ഗഗനചാരി സിനിമയ്ക്ക് പിന്നിലെ അതേ ടീം തന്നെയായിരിക്കും.

ഗഗനചാരിയുടെ സംഗീതം ഒരുക്കിയ ശങ്കര്‍ ശര്‍മ്മ തന്നെയാണ് മണിയന്‍ ചിറ്റപ്പന്റേയും മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്നതായിരിക്കും എന്നും സംവിധായകന്‍ അരുണ്‍ ചന്തു വ്യക്തമാക്കിയിട്ടുണ്ട്.