നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ ആയിരുന്നു ജാന്‍ താമസിച്ചിരുന്നത്; ലിവിംഗ് ടുഗെദര്‍ എന്ന് പറയാവുന്ന ഒരു അടുപ്പം ഉണ്ടായിരുന്നു; തുറന്നുപറഞ്ഞ് ആര്യ

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആര്യ. താന്‍ ബോള്‍ഡല്ലെന്നും, വിഷമങ്ങളും മിസ്സിംഗുമൊക്കെ വരുമ്പോള്‍ കരയാറുണ്ടെന്നും ആര്യ ഷോയില്‍ വെച്ച് പറഞ്ഞിരുന്നു. ഷോ മുന്നേറുന്നതിനിടയിലായിരുന്നു താരം പ്രണയത്തെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞയുടന്‍ ജാനും താനും വിവാഹിതരാവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. . ഇപ്പോഴിതാ ആ ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തുറന്നു പറയുകയാണ് നടി.

ഖുഷിക്ക് കൂട്ടായി ഒരു കുഞ്ഞു കൂടി വേണം എന്നുണ്ടായിരുന്നു. ആദ്യവിവാഹം വേർപിരിഞ്ഞ ശേഷം ജാന്‍ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ ഇതൊക്കെ ആയിരുന്നു മനസ്സില്‍. പക്ഷേ എല്ലാം തകര്‍ന്നു. റിയാലിറ്റി ഷോയിലെ എന്റെ ചില പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം എന്ന് ചിലര്‍ കുറ്റപ്പെടുത്തി . അത് ശരിയല്ല.

മുമ്പേ തന്നെ ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇടുന്നത് അനുവദിക്കാതെ ആയി. എന്നെ അദ്ദേഹം വിട്ടുപോവുമെന്ന തോന്നല്‍ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം അകന്നു എന്ന തോന്നല്‍ കിട്ടുന്നത്, ഷോയ്ക്ക് ശേഷമായിരുന്നു എന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറയുന്നു. ലിവിംഗ് ടുഗെദര്‍ എന്ന് പറയാവുന്ന ഒരു അടുപ്പം ജാനുമായി ഉണ്ടായിരുന്നുവെന്നും ആര്യ വെളിപ്പെടുത്തി.

ജാന്‍ ദുബായില്‍ ആയിരുന്നു എങ്കിലും നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ ആയിരുന്നു താമസം. കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നു ജാനിന്. റിയാലിറ്റി ഷോയ്ക്ക് ശേഷം വിവാഹം എന്നായിരുന്നു നമ്മുടെ പ്ലാന്‍. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പരിഭവം തീര്‍ക്കാന്‍ ദുബായിക്ക് പോയി. പക്ഷേ അത് തന്നത് കുറെ അനുഭവങ്ങള്‍ ആയിരുന്നു. ആര്യ പറയുന്നു.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍