ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആര്യ. താന്‍ ബോള്‍ഡല്ലെന്നും, വിഷമങ്ങളും മിസ്സിംഗുമൊക്കെ വരുമ്പോള്‍ കരയാറുണ്ടെന്നും ആര്യ ഷോയില്‍ വെച്ച് പറഞ്ഞിരുന്നു. ഷോ മുന്നേറുന്നതിനിടയിലായിരുന്നു താരം പ്രണയത്തെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞയുടന്‍ ജാനും താനും വിവാഹിതരാവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. . ഇപ്പോഴിതാ ആ ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തുറന്നു പറയുകയാണ് നടി.
ഖുഷിക്ക് കൂട്ടായി ഒരു കുഞ്ഞു കൂടി വേണം എന്നുണ്ടായിരുന്നു. ആദ്യവിവാഹം വേർപിരിഞ്ഞ ശേഷം ജാന്‍ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ ഇതൊക്കെ ആയിരുന്നു മനസ്സില്‍. പക്ഷേ എല്ലാം തകര്‍ന്നു. റിയാലിറ്റി ഷോയിലെ എന്റെ ചില പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം എന്ന് ചിലര്‍ കുറ്റപ്പെടുത്തി . അത് ശരിയല്ല.
മുമ്പേ തന്നെ ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇടുന്നത് അനുവദിക്കാതെ ആയി. എന്നെ അദ്ദേഹം വിട്ടുപോവുമെന്ന തോന്നല്‍ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം അകന്നു എന്ന തോന്നല്‍ കിട്ടുന്നത്, ഷോയ്ക്ക് ശേഷമായിരുന്നു എന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറയുന്നു. ലിവിംഗ് ടുഗെദര്‍ എന്ന് പറയാവുന്ന ഒരു അടുപ്പം ജാനുമായി ഉണ്ടായിരുന്നുവെന്നും ആര്യ വെളിപ്പെടുത്തി.
Read more
ജാന്‍ ദുബായില്‍ ആയിരുന്നു എങ്കിലും നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ ആയിരുന്നു താമസം. കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നു ജാനിന്. റിയാലിറ്റി ഷോയ്ക്ക് ശേഷം വിവാഹം എന്നായിരുന്നു നമ്മുടെ പ്ലാന്‍. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പരിഭവം തീര്‍ക്കാന്‍ ദുബായിക്ക് പോയി. പക്ഷേ അത് തന്നത് കുറെ അനുഭവങ്ങള്‍ ആയിരുന്നു. ആര്യ പറയുന്നു.