ആ കല്യാണക്കാരനെ കൊണ്ട് ഒരു രക്ഷയുമില്ലാതെയായി, ഇയാള്‍ കുത്തിയിരുന്ന് വിളിക്കുകയാണ്: തുറന്ന് പറഞ്ഞ് അശ്വതി

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയാണ് അശ്വതി. ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു ദുരനുഭവം ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ഇവര്‍. തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം വിളിച്ചിരുന്നവരെക്കുറിച്ചാണ് ഫ്ളവഴ്സ് ചാനലിലെ ഒരു കോടി പരിപാടിയില്‍ വെച്ച് അശ്വതി പറഞ്ഞത്.

ഞാന്‍ എന്റെ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് കുറേ വര്‍ഷങ്ങളായി, ഞാന്‍ കല്യാണം കഴിച്ചോളാം എന്ന് പറയും. അതായത് എനിക്ക് എന്തോ സഹായം ചെയ്ത് തരുകയാണെന്ന് തോന്നും പറയുന്നത് കേട്ടാല്‍. ഇതോടെ എനിക്ക് കോളുകള്‍ എടുക്കാന്‍ പറ്റാതായി.

ഷോ തുടങ്ങുമ്പോള്‍ വിളിക്കാന്‍ തുടങ്ങും. നമുക്ക് ശരിക്കും പ്രേക്ഷകരുടെ കോള്‍ എടുക്കണം. പക്ഷെ എടുക്കുന്നത് പകുതിയും ഇയാളുടെ കോളായിരിക്കും. ഇയാള്‍ കുത്തിയിരുന്ന് വിളിക്കുകയാണ്. കല്യാണക്കാരനെ കൊണ്ട് ഒരു രക്ഷയുമില്ലാതെയായി. ഓണ്‍ എയറില്‍ മെസേജ് അയക്കാന്‍ തുടങ്ങി. ഈ കുട്ടിയുടെ അഡ്രസ് തരുമോ എന്നൊക്കെ ചോദിച്ച്.

അതില്‍ നിന്നും അയാളുടെ നമ്പര്‍ കിട്ടി. എന്റെ സുഹൃത്തുക്കള്‍, മാത്തുക്കുട്ടിയുള്‍പ്പടെ പുള്ളിയെ അങ്ങോട്ട് വിളിച്ചു. ഇനി വിളിച്ചാല്‍ പോലീസ് കേസാകും അതാകും ഇതാകും എന്നൊക്കെ പറഞ്ഞു. അവര്‍ക്ക് അറിയാവുന്ന നല്ല ഭാഷ മുഴുവന്‍ പറഞ്ഞു. പുള്ളി പേടിച്ചു പോയി. പിന്നെ എന്നെ ശല്യപ്പെടുത്തിയിട്ടില്ല – അശ്വതി പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം