സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയാണ് അശ്വതി. ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു ദുരനുഭവം ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ഇവര്‍. തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം വിളിച്ചിരുന്നവരെക്കുറിച്ചാണ് ഫ്ളവഴ്സ് ചാനലിലെ ഒരു കോടി പരിപാടിയില്‍ വെച്ച് അശ്വതി പറഞ്ഞത്.
ഞാന്‍ എന്റെ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് കുറേ വര്‍ഷങ്ങളായി, ഞാന്‍ കല്യാണം കഴിച്ചോളാം എന്ന് പറയും. അതായത് എനിക്ക് എന്തോ സഹായം ചെയ്ത് തരുകയാണെന്ന് തോന്നും പറയുന്നത് കേട്ടാല്‍. ഇതോടെ എനിക്ക് കോളുകള്‍ എടുക്കാന്‍ പറ്റാതായി.
ഷോ തുടങ്ങുമ്പോള്‍ വിളിക്കാന്‍ തുടങ്ങും. നമുക്ക് ശരിക്കും പ്രേക്ഷകരുടെ കോള്‍ എടുക്കണം. പക്ഷെ എടുക്കുന്നത് പകുതിയും ഇയാളുടെ കോളായിരിക്കും. ഇയാള്‍ കുത്തിയിരുന്ന് വിളിക്കുകയാണ്. കല്യാണക്കാരനെ കൊണ്ട് ഒരു രക്ഷയുമില്ലാതെയായി. ഓണ്‍ എയറില്‍ മെസേജ് അയക്കാന്‍ തുടങ്ങി. ഈ കുട്ടിയുടെ അഡ്രസ് തരുമോ എന്നൊക്കെ ചോദിച്ച്.
Read more
അതില്‍ നിന്നും അയാളുടെ നമ്പര്‍ കിട്ടി. എന്റെ സുഹൃത്തുക്കള്‍, മാത്തുക്കുട്ടിയുള്‍പ്പടെ പുള്ളിയെ അങ്ങോട്ട് വിളിച്ചു. ഇനി വിളിച്ചാല്‍ പോലീസ് കേസാകും അതാകും ഇതാകും എന്നൊക്കെ പറഞ്ഞു. അവര്‍ക്ക് അറിയാവുന്ന നല്ല ഭാഷ മുഴുവന്‍ പറഞ്ഞു. പുള്ളി പേടിച്ചു പോയി. പിന്നെ എന്നെ ശല്യപ്പെടുത്തിയിട്ടില്ല – അശ്വതി പറയുന്നു.