പൃഥ്വിരാജും അല്‍ഫോണ്‍സുമൊന്നും മോശം ചിത്രം എടുക്കില്ലല്ലോ, താറടിച്ച് കാണിക്കുന്നത് ശരിയാണോ; ഗോള്‍ഡിനെ കുറിച്ച് ബാബുരാജ്

അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം വേള്‍ഡ് വൈഡായി 1300 കളിലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

ഗോള്‍ഡ് നിരാശപ്പെടുത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ മിക്ക പ്രതികരണങ്ങളിലും പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ താറടിച്ച് നശിപ്പിക്കാനുള്ള നീക്കം ശരിയല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ബാബുരാജ്.

ഒരുപാടുപേരുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഒരു സിനിമ. അതിനെ മുഴുവനായി താറടിച്ചു കാണിക്കുന്നത് ശരിയാണോ എന്നുകൂടി ഓരോരുത്തരും ചിന്തിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അല്‍ഫോന്‍സ് പുത്രന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് എന്നവര്‍ ഒരു മോശം സിനിമ എടുക്കണം എന്ന് കരുതിയല്ലല്ലോ പടം ചെയ്തത്. അവര്‍ ഒന്നും കാണാതെ ചെയ്യുന്നവരല്ല.

Read more

വലിയ ഹിറ്റ് പടങ്ങള്‍ ചെയ്തവരാണ് ഇവര്‍. ഞാന്‍ എന്റെ കഥാപാത്രം വളരെ ആസ്വദിച്ച് ചെയ്തതാണ്, എല്ലാവരും നല്ല അഭിപ്രായവും പറയുന്നുണ്ട്. പക്ഷേ സിനിമ വിജയിച്ചാല്‍ മാത്രമേ നമുക്ക് കഥാപാത്രത്തിന്റെ വിജയവും ആസ്വദിക്കാന്‍ കഴിയൂ. ചില കമന്റുകള്‍ വളരെ മോശമാകുന്നുണ്ട്. സിനിമയെ വളരെ മോശം കമന്റുകള്‍ കൊണ്ട് ആക്രമിക്കുന്നത് കാണുമ്പോള്‍ ശരിക്കും വിഷമമുണ്ട്.”-ബാബുരാജ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു