വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെരുമാറേണ്ടത്: ബിനീഷിനെ വിമര്‍ശിച്ച് ബാലചന്ദ്ര മേനോന്‍

പൊതുവേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രതിഷേധം ശരിയായില്ലെന്ന്് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെരുമാറേണ്ടതെന്നും മേനോന്‍ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയതെന്നും പബ്ലിസിറ്റിയാക്കാണ് ഇത് ചെയ്തതെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

“ബിനീഷിന്റെ പ്രവര്‍ത്തനം അണ്‍ പാര്‍ലിമെന്ററിയാണ്. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടത്. കാണികളോട് ബഹുമാനം വേണം. സഭയില്‍ മാന്യതവിട്ട് പെരുമാറരുത്.”

“മേനോന്‍ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയത്. ഇത് പബ്ലിസിറ്റിക്ക് വേണ്ടി മനപൂര്‍വ്വം വ്യാഖ്യാനിച്ച് ഉണ്ടാക്കിയതാണ്. അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചു.” ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി