മമ്മൂട്ടിയുമൊത്തുള്ള രസകരമായ ഒരു സംഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. മമ്മൂക്കയുടെ കാരവനില്‍ അദ്ദേഹത്തിന്റെ മടിയില്‍ തലവെച്ച് ഉറങ്ങിയതിനെ കുറിച്ചായിരുന്നു ബെന്നി പി. നായരമ്പലം ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ സംസാരിച്ചത്്. ‘ഒരു ദിവസം മമ്മൂട്ടിയുടെ കാരവനില്‍ ഇങ്ങനെ ഇരിക്കുകയാണ്. എനിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാല്‍ ഒരു പത്തുമിനുട്ടെങ്കിലും ഉറങ്ങുന്ന പതിവുണ്ട്. ഇത് മമ്മൂക്കയ്ക്ക് അറിയാം. ‘ഓ സാറിന് ഉറങ്ങേണ്ടി വരുമല്ലോ’ എന്ന് എന്നോട് ചോദിച്ചു. ഏയ് എനിക്ക് ഉറങ്ങേണ്ട ഞാനിവിടെ ചാരിയിരുന്നോളാം എന്ന് പറഞ്ഞു. അതുവേണ്ട ഇവിടെ കിടന്നോ സ്ഥലം ഉണ്ടല്ലോ എന്നായി മമ്മൂക്ക.
മമ്മൂക്ക ലാപ്ടോപ്പില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഇവിടെ ഇരുന്ന് ഉറങ്ങാം എന്ന് പറഞ്ഞു. ഇതോടെ ഇവിടെ കിടക്കെടോ എന്ന് പറഞ്ഞ് എന്നെ വഴക്കുപറഞ്ഞ് അവിടെ കിടത്തി. അവിടെ ശരിക്കും ഒരാള്‍ക്ക് കിടക്കാനുള്ള സ്ഥലം ഇല്ല. ഞാനിങ്ങനെ വളഞ്ഞ് കിടക്കുകയാണ്. അപ്പോള്‍ മമ്മൂക്ക ലാപ്ടോപ്പ് സൈഡിലേക്ക് മാറ്റിയിട്ട് നീ ഇവിടെ എന്റെ മടിയില്‍ തലവെച്ചോ എന്ന് പറഞ്ഞു.
Read more
അയ്യോ വേണ്ട മമ്മൂക്ക ഞാനിവിടെ ഇങ്ങനെ കിടന്നോളാം എന്നു പറഞ്ഞു. തല ഇവിടെ വെച്ചാല്‍ എന്താ കുഴപ്പം, റൈറ്ററല്ലേ എന്തൊക്കെ ചെയ്യണമെന്ന് തമാശയില്‍ പറഞ്ഞ് എന്നെ കൊണ്ട് അവിടെ കിടത്തിച്ചു. ആ സമയത്ത് ഷാഫി കാരവിലേക്ക് കയറി വന്നപ്പോള്‍ ഞാന്‍ മമ്മൂക്കയുടെ മടിയില്‍ തലവെച്ച് ഇങ്ങനെ കിടന്നുറങ്ങുകയാ. ഇത് കണ്ട് ഷാഫി ഞെട്ടിപ്പോയി.സ്നേഹിച്ചു കഴിഞ്ഞാല്‍ ചങ്കുപറിച്ചുതരുമെന്നൊക്കെ നമ്മള്‍ പറയില്ലേ ചിലരെക്കൊണ്ട്. അതുപോലെ സ്നേഹമാണെങ്കില്‍ ഭയങ്കര സ്നേഹവും അതുപോലെ ചെറിയ കാര്യത്തിന് പിണങ്ങുകയും ചെയ്യും അതാണ് മമ്മൂക്ക,’ ബെന്നി പറഞ്ഞു.