കാള കുത്താന്‍ വന്നിട്ടും അനങ്ങാതെ നിന്ന ധ്യാന്‍; കഥ പങ്കുവെച്ച് ബിനു അടിമാലി

നടന്‍ ധ്യാന്‍ ശ്രീനിവാസനെ കാള കുത്താന്‍ വന്ന കഥ പങ്കുവെച്ച് ബിനു അടിമാലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി മനസ് തുറന്നത്. ധ്യാനും ബിനുവും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് താരം പങ്കുവെക്കുന്നത്.

ബിനു അടിമാലിയുടെ വാക്കുകള്‍

ധ്യാനിനെ കാള കുത്താന്‍ വരുന്നൊരു രംഗമുണ്ട്. രാത്രിയാണ് ഷൂട്ട് നടക്കുന്നത്. പെട്ടെന്ന് ഇതിന്റെ കയര്‍ വിട്ടു പോയി. രാജമാണിക്യത്തിലേത് പോലെ വരച്ച് വച്ചത് പോലെയുള്ള കൊമ്പക്കെയുള്ള കാളയാണ്. എല്ലാവരും ഓടി. ധ്യാന്‍ ഭായ് മാത്രമിങ്ങനെ നില്‍ക്കുകയാണ്. ധീരനായിട്ട്.

കാള വരുന്നത് കണ്ടതും എല്ലാവരും സൈഡിലേക്ക് ഓടി. ഓടി വരുന്നതിനിടെ കണ്ട മറ്റൊരു കാളയെ കുത്തിമറിച്ചിട്ടൊക്കെയാണ് വരുന്നത്. ഞാനൊക്കെ ഓടിയിട്ട് രണ്ട് ദിവസം കൊണ്ടാണ് തലയിലെ മണലൊക്കെ എടുത്ത് കളഞ്ഞത്.

Read more

എല്ലാവരും ഓടി പോയിട്ടും ധ്യാന്‍ ഭായ് മാത്രമിങ്ങനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ നിങ്ങളെ സമ്മതിച്ചുവെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് സംഭവം അറിയുന്നത്. പുള്ളി മരവിച്ച് നിന്നു പോയതാണ്. ഓടാന്‍ പറ്റിയില്ല പേടിച്ചിട്ട്. ഞങ്ങളെല്ലാം ഓടി വീട്ടില്‍ കയറിയിട്ട് നോക്കുമ്പോള്‍ ധ്യാന്‍ വാടാ എന്ന് പറഞ്ഞ് നില്‍ക്കുകയാണ്. ഷോക്ക് ആയിട്ട് അനങ്ങാന്‍ പറ്റാതായിപ്പോയി.