സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

നടൻ കമൽഹാസൻ സിനിമ താരങ്ങൾക്ക് വേണ്ടിയൊരുക്കിയ പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗം നടന്നുവെന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് എക്സിലൂടെ നാരായണൻ ആരോപണം ഉന്നയിച്ചത്.

“സുചിത്ര പറഞ്ഞ കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തിൽ ഏതെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടെങ്കിൽ കമൽഹാസനെ ചോദ്യംചെയ്യണം. പാർട്ടികളിലേക്ക് എവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തണം.” എന്നാണ് നാരായണൻ തിരുപ്പതി എക്സിൽ കുറിച്ചത്.

തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായികഴിഞ്ഞുവെന്നും, കമൽഹാസൻ താരങ്ങൾക്ക് വേണ്ടി നടത്തുന്ന വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു മുൻ തമിഴ് താരവും ഗായികയുമായ സുചിത്ര വെളിപ്പെടുത്തിയത്. നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയിലേക്ക് വെള്ളി തംബുരുവില്‍ കൊക്കെയ്ന്‍ കൊണ്ടുവന്നിട്ടുണ്ട്.

അങ്ങനെയില്ലെന്ന് പറഞ്ഞ് ചിലര്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. കോളിവുഡില്‍ ഇപ്പോള്‍ മയക്കുമരുന്ന് സംസ്‌കാരം സാധാരണമായി മാറി. അതിനെതിരെ പോരാടാനാണ് നടന്‍ ശരത്കുമാറിനെയും രാധ രവിയെയും പോലുള്ളവര്‍ ശ്രമിക്കുന്നത് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ