നടൻ കമൽഹാസൻ സിനിമ താരങ്ങൾക്ക് വേണ്ടിയൊരുക്കിയ പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗം നടന്നുവെന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് എക്സിലൂടെ നാരായണൻ ആരോപണം ഉന്നയിച്ചത്.
“സുചിത്ര പറഞ്ഞ കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തിൽ ഏതെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടെങ്കിൽ കമൽഹാസനെ ചോദ്യംചെയ്യണം. പാർട്ടികളിലേക്ക് എവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തണം.” എന്നാണ് നാരായണൻ തിരുപ്പതി എക്സിൽ കുറിച്ചത്.
തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായികഴിഞ്ഞുവെന്നും, കമൽഹാസൻ താരങ്ങൾക്ക് വേണ്ടി നടത്തുന്ന വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു മുൻ തമിഴ് താരവും ഗായികയുമായ സുചിത്ര വെളിപ്പെടുത്തിയത്. നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയിലേക്ക് വെള്ളി തംബുരുവില്‍ കൊക്കെയ്ന്‍ കൊണ്ടുവന്നിട്ടുണ്ട്.
கமலஹாசன் மீது நடவடிக்கையா? pic.twitter.com/xZhHPvjLCE
— Narayanan Thirupathy (மோடியின் குடும்பம்) (@narayanantbjp) May 15, 2024
Read more
അങ്ങനെയില്ലെന്ന് പറഞ്ഞ് ചിലര്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. കോളിവുഡില്‍ ഇപ്പോള്‍ മയക്കുമരുന്ന് സംസ്‌കാരം സാധാരണമായി മാറി. അതിനെതിരെ പോരാടാനാണ് നടന്‍ ശരത്കുമാറിനെയും രാധ രവിയെയും പോലുള്ളവര്‍ ശ്രമിക്കുന്നത് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്.