പുരുഷന്മാര്‍ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നത് തെറ്റായ ലൈംഗിക വിദ്യാഭ്യാസം മൂലം: ചിന്മയി ശ്രീപദ

ഇപ്പോഴും സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്ന പുരുഷന്മാരുണ്ടെന്നും അത് തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ലക്ഷണമാണെന്നും ഗായിക ചിന്മയി ശ്രീപദ.

ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കപ്പെടുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണമെന്നും ചിന്മയി പറഞ്ഞു. ഇന്‍സ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായികയുടെ പ്രതികരണം. പുരുഷന്മാര്‍ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നതിനെക്കുറിച്ചും തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുമാണ് ചിന്മയി തന്റെ അഭിപ്രായം പങ്കുവെച്ചത്.

ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ കന്യകമാര്‍ എന്ന് പ്രകീര്‍ത്തിക്കുന്നെങ്കില്‍, അവര്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അവര്‍ വൈദ്യസഹായവും ചികിത്സയും തേടണമെന്ന് ചിന്മയി പറയുന്നു. അശ്ലീല സിനിമകളില്‍ നിന്ന് ആളുകള്‍ ലൈംഗികതയെക്കുറിച്ചുള്ള അറിവ് തേടരുത്. കൃത്യമായി ലൈംഗിക വിദ്യാഭ്യാസം ഉണ്ടാവണം എന്നും ഗായിക വ്യക്തമാക്കുന്നു.

Read more

#മീടൂ പ്രസ്ഥാനത്തിനായി സംസാരിക്കുകയും, തമിഴ് സിനിമയിലെ ചില പ്രമുഖരുടെ പേരുകള്‍ ഇങ്ങനെ തുറന്ന് പറയുകയും ചെയ്തത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ചിന്മയി വളരെ അധികം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.