കാല്‍മുട്ട് പൂര്‍ണമായി മാറ്റിവച്ചു, നാല് സര്‍ജറികള്‍ വേണ്ടി വന്നു.. ഒടുവില്‍ വീണ്ടും വേദിയിലേക്ക്: ദിവ്യദര്‍ശിനി

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല് സര്‍ജറികള്‍ക്കാണ് താന്‍ വിധേയായത് എന്ന് നടിയും അവതാരകയുമായ ദിവ്യദര്‍ശിനി. വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തിന്റെ ‘വേട്ടയ്യന്‍’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഡിഡി എന്നറിയപ്പെടുന്ന ദിവ്യദര്‍ശിനി എത്തിയത്.

എതാനും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ നടന്നു പോയ വിഷമഘട്ടങ്ങളെ കുറിച്ച് ഡിഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല് സര്‍ജറികള്‍ക്കാണ് താന്‍ വിധേയായത്. കഴിഞ്ഞ മൂന്ന് മാസക്കാലം തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും വേദന നിറഞ്ഞതുമായിരുന്നു. തന്റെ കാല്‍മുട്ട് പൂര്‍ണമായി മാറ്റിവച്ചു.

അഞ്ച് മണിക്കൂറോളം നീണ്ട പരിപാടി പൂര്‍ണമായി അവതരിപ്പിച്ച ദിവ്യദര്‍ശിനി പരിപാടിക്ക് മുന്നോടിയായി ‘മനസിലായോ’ ഗാനത്തിന് ചുവടുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെ മറ്റൊരാളുടെ കൈപിടിച്ച് സ്റ്റേജിലേക്ക് കയറുന്ന ഡിഡിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കമല്‍ സംവിധാനം ചെയ്ത ‘ശുഭയാത്ര’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് അനേകം തമിഴ് സിനിമകളിലും സീരിയലുകളിലും വെബ് സീരീസിലും ഒക്കെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ഒക്ടോബര്‍ പത്തിന് ആണ് വേട്ടയ്യന്‍ റിലീസിനെത്തുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗുബതി, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, ഫഹദ് ഫാസില്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Latest Stories

ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; 'അന്തിമ തീരുമാനം വരും വരെ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്'

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ജ്വല്ലറി മോഷണ കേസില്‍ രണ്ടാം പ്രതിയെയും വധിച്ചു

മരണാനന്തരം വാഴ്ത്തപ്പെട്ട താരം! എന്തിനായിരുന്നു ആത്മഹത്യ? സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇത് വളരെ ബുദ്ധിമുട്ടായിരിക്കും..': ദിനേഷ് കാര്‍ത്തിക്കിന്റെ ബോള്‍ഡ് പ്രവചനം

'ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ ഭരിച്ചതുപോലെ'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെജ്‌രിവാളിന് കസേര ഒഴിച്ചിട്ട് അതിഷി, ചുമതലയേറ്റു

'ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവനെ ഇന്ത്യ കളിപ്പിക്കണം'; യുവതാരത്തിനായി വാദിച്ച് ബാസിത് അലി

'ഇതൊന്നും സിപിഎമ്മിന് പുത്തരിയല്ല'; ഗൂഢാലോചന കേസുകള്‍ കണ്ട് ഭയപ്പെടില്ലെന്ന് പി ജയരാജന്‍

മോഹന്‍ലാലിന്റെ പേരില്‍ പത്രത്തില്‍ വ്യാജ അനുസ്മരണക്കുറിപ്പ്: മാപ്പ് പറഞ്ഞതിന് പിന്നാലെ നടപടി; ന്യൂസ് എഡിറ്ററെ ദേശാഭിമാനി സസ്‌പെന്‍ഡ് ചെയ്തു

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്'; ഹൈക്കോടതിയെ സമീപിച്ച് മകൾ ആശ ലോറൻസ്

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി; 'ലാപതാ ലേഡീസ്' ഓസ്‌കറിലേക്ക്