ശങ്കരാടിയെക്കുറിച്ചുള്ള ഞങ്ങളുടെ ആ നിഗമനം ശരിയാണെന്ന് കാലം തെളിയിച്ചു: സത്യന്‍ അന്തിക്കാട്

മലയാള സിനിമയില്‍ എക്കാലത്തെയും പകരം വെക്കാനില്ലാത്ത നടന്മാരിലൊരാളാണ് ശങ്കരാടി. കഥാപാത്രങ്ങളുടെ ആഴങ്ങളിലിറങ്ങി ചെന്ന ഒരു അഭിനേതാവിന്റെ അഭിനയ ഭംഗി അദ്ദേഹത്തിലെന്നും ഉണ്ടായിരുന്നു ഇപ്പോഴിതാ ശങ്കരാടി എന്ന നടന്റെ ഓര്‍മ്മകളെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

‘കോളേജ് ഗേള്‍’എന്ന സിനിമയുടെ സെറ്റിലാണ് ശങ്കരാടിയെ ആദ്യം കാണുന്നത്. ഹരിഹരന്റെ രണ്ടാമത്തെ സിനിമയായിരുന്നു അത്. അന്തിക്കാടാണ് നാടെന്നു പറഞ്ഞപ്പോള്‍ ശങ്കരാടി ചേട്ടനു വലിയ സ്‌നേഹം. എന്റെ വീടിനടുത്തുള്ള കണ്ടശാംകടവ് സ്‌കൂളില്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. അതായിരുന്നു പ്രത്യേക സ്‌നേഹത്തിന്റെ കാരണം. അദ്ദേഹത്തിന്റെ അവസാനകാലം വരെയുണ്ടായിരുന്നു ആ സ്‌നേഹം. ഞാന്‍ സംവിധാനം ചെയ്ത ഏതാണ്ട് എല്ലാ സിനിമകളിലും ശങ്കരാടി ഉണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് പറഞ്ഞു.

Read more

എന്താണ് റോള്‍, എത്ര ദിവസം ഷൂട്ടിങ് ഉണ്ടാകും തുടങ്ങിയ അന്വേഷണമൊന്നുമില്ല. എന്നാണ് ഷൂട്ടിങ് തുടങ്ങുന്നത് എന്ന് ചോദിക്കും. ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിയുമ്പോള്‍ ആളെത്തും. ഈ പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു കുമാരപിള്ള സാറിന്റെ കാര്യം. ഈ കഥാപാത്രം ശങ്കരാടി തന്നെ ചെയ്യണമെന്നത് എന്റെയും ശ്രീനിയുടെയും ഉറച്ച തീരുമാനമായിരുന്നു. ഞങ്ങളുടെ നിഗമനം ശരിയായിരുന്നു എന്ന് തന്നെയാണ് കാലം തെളിയിച്ചത്’.അദ്ദേഹം വ്യക്തമാക്കി.