ഡീഗ്രേഡിംഗ് പോസ്റ്റുകള്‍ കണ്ട് ഭീഷ്മ പര്‍വം കാണാന്‍ പോകാന്‍ മടിച്ചിരുന്നു, പടം കിടു എന്ന് മമ്മൂക്ക ആരാധകന്‍ തള്ളിയതാണെന്ന് കരുതി: ടോം ഇമ്മട്ടി

ഭീഷ്മ പര്‍വം സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെ കുറിച്ച് സംവിധായകന്‍ ടോം ഇമ്മട്ടി. ഡീഗ്രേഡിംഗ് പോസ്റ്റുകള്‍ കണ്ടപ്പോള്‍ സിനിമ കാണാന്‍ പോകാന്‍ മടിച്ചിരുന്നു. എന്നാല്‍ അത് തിയേറ്ററില്‍ തന്നെ പോയി കാണേണ്ട സിനിമയാണ് എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ടോം ഇമ്മട്ടിയുടെ കുറിപ്പ്:

ഭീഷ്മ പര്‍വം.. ഡീഗ്രേഡിംഗിന്റെ പല വേര്‍ഷനുകള്‍ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്കും ക്രൂരമായ വേര്‍ഷന്‍ ആദ്യമായിട്ടാ. എഫ്ബി ഡീഗ്രേഡിംഗ് പോസ്റ്റുകള്‍ കണ്ട് ഞാന്‍ പോകാന്‍ മടിച്ചിരുന്നു. പടം കണ്ട സുഹൃത്ത് സഫീര്‍ റുമാനി പറഞ്ഞു പടം കണ്ടു കിടു ആയിട്ടുണ്ട്.

അവന്‍ മമ്മൂക്ക ആരാധകന്‍ ആയതുകൊണ്ട് തള്ളിയതാന്നാ ഞാന്‍ കരുതിയത്. ഞാന്‍ ഓടിപ്പോയി പടം കണ്ടു. കിടു പടം, മമ്മൂക്ക എന്നാ സ്‌റ്റൈലാ. അമല്‍ നീരദ് നിങ്ങള്‍ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ഷൈന്‍ ടോം ചാക്കോ പകരക്കാരനില്ലാത്ത നടന്‍. നിങ്ങള്‍ തിയേറ്ററില്‍ തന്നെ കാണണം. നെഗറ്റീവ് റിവ്യൂ വിശ്വസിക്കരുത്.

Read more

അതേസമയം, മാര്‍ച്ച് 3ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിവസം തന്നെ 3.67 കോടിയാണ് ചിത്രം നേടിയത്. അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് മേക്കിംഗിനെയും മമ്മൂട്ടിയുടെ അഭിനയത്തെയുമാണ് പ്രേക്ഷകര്‍ പ്രശംസിക്കുന്നത്.